Friday, April 1, 2011

മടി മാറി

അന്നൊരു വ്യാഴാഴ്ച , ദേവൂട്ട്യേം  കൊണ്ട് കരാട്ടെ ക്ലാസ്സില്‍ പോകുന്നു. അവിടെ parking ആണ് വലിയ പാട്. നേരത്തെ ചെന്നില്ലേല്‍ ഒരു മൈല്‍ ദൂരെ ഒക്കെ parking കിട്ടൂ. ഈ വയറും വെച്ച് നടക്കാന്‍  കല്യാണിക്കുട്ടിക്ക് മടി. അത് കൊണ്ട് നേരത്തെ എത്തി. കരാട്ടെ ക്ലാസിനു മുന്‍പില്‍ parking കിട്ടിയില്ല . പകരം കരാട്ടെ ക്ലാസ്സിനോട് ചേര്‍ന്നുള്ള Dental clinic-നു മുന്‍പില്‍ അതാ ഒരു പാര്‍ക്കിംഗ് space. സന്തോഷത്തോടെ അവിടെ എത്തിയപ്പോള്‍ അത് disabled ആള്‍ക്കാര്‍ക്കായിട്ടുള്ള space ആണ്. അപ്പോഴാണ്‌ എന്‍റെ  കണ്ണ് തുറന്നത് ആ parking space-ന്നു നേരെ opposite ഒരു parking! പക്ഷെ compact parking ആണ് (അതായത് ചെറിയ കാര്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്പേസ്). എന്‍റെ  ഗമഗണ്ടന്‍ വണ്ടി അതിവിദഗ്ധമായി  അവിടെ പാര്‍ക്ക്‌ ചെയ്തു ഞാനും ദേവൂട്ടിയും  കരാട്ടെ ക്ലാസ്സില്‍ എത്തി.

ഒരു മണിക്കൂര്‍ ഉള്ള ക്ലാസ്സിനോക്കെ ഇപ്പൊ രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യം തോന്നുന്നു. എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ കാറിനു അടുതെത്തി. ഇപ്പോഴും ആ dental clinic-നു  മുന്‍പിലുള്ള  disabled parking  space ഒഴിഞ്ഞു കിടക്കുന്നു.   ഞാന്‍ ദേവൂട്ടിക്കു back  door തുറന്നു കൊടുത്തു. അവള്‍ അകത്തു കേറിയപ്പോള്‍ ഞാന്‍ front  door തുറന്നു. ങേ! ഞാന്‍ ഞെട്ടി ... എനിക്ക് അകത്തേക്ക് കേറാന്‍ പറ്റുന്നില്ല. ഇറങ്ങുമ്പോള്‍ കുഴപ്പില്ലായിരുന്നെല്ലോ! നോക്കിയപ്പോള്‍ side-ലെ വണ്ടി മാറിയിരിക്കുന്നു, പോയപ്പോള്‍ ഉള്ള വണ്ടി അല്ല തിരിച്ചു വന്നപ്പോള്‍. ഞാന്‍ വലത്തേക്ക് ഇത്തിരി angle-ല്‍ കേറാന്‍ ശ്രമിച്ചു, ഇല്ല നടക്കുന്നില്ല, ഇടത്തേക്ക് തിരിഞ്ഞു കേറാന്‍ നോക്കി.. ഇല്ല രക്ഷയില്ല. ഇപ്പൊ 90 ഡിഗ്രി തിരിഞ്ഞു നോക്കി, അതും ഫലിച്ചില്ല... പിന്നെ  പല പല ആംഗിള്‍ പരീക്ഷിച്ചു നോക്കി, ഇല്ല...ഞാനും എന്‍റെ വയറും കൂടി ഒന്നിച്ചു കാറില്‍ കേറില്ല. അവസാനം പുറകോട്ടു തിരിഞ്ഞും  ഒരു ശ്രമം നടത്തി... No രക്ഷ...തണുപ്പത്ത് ഞാന്‍ നിന്ന് വിയര്‍ത്തു.

പെട്ടന്ന് എന്‍റെ കുരുട്ടു ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. Plan  B - passanger door -ല്‍ കൂടി കേറിയിട്ടു ഡ്രൈവര്‍ seat -ല്‍ എത്തുക. ഞാന്‍ passanger ഡോര്‍ തുറന്നു , അവിടെയും സ്ഥിതി അത് തന്നെ. വീണ്ടും പ്രയത്നം ... പല angle-ല്‍  ... ഏതോ ഒരു angle-ല്‍ ഞാന്‍ കുറച്ചു കേറി. ഒന്നൂടെ ശ്രമിച്ചു, ഇപ്പൊ ഞാന്‍ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.  "കൃഷ്ണാ!!!..."  ഞാന്‍ അറിയാതെ വിളിച്ചു പോയി. കാറിനു അകത്തു നിന്ന് ഒരു കുഞ്ഞു ശബ്ദം "അമ്മാ, common, you  can  do   it!" . ഇല്ല മോളെ, അമ്മക്ക് do  ഇറ്റാന്‍ പറ്റുന്നില്ല. ഒരു തരത്തില്‍ എങ്ങനെയൊക്കെയോ ഞാന്‍ എന്നെ തന്നെ ഊരി എടുത്തു.

അണച്ചും കിതച്ചും ഞാന്‍ കാറിനു പുറകില്‍ എത്തി .  ഏതോ ഒരു പാട്ടില്‍ പറയുന്ന പോലെ  "ഇളിഭ്യനായ്‌ വിഷണ്ണനായി ഏകാന്തനായ് ഞാന്‍ നിന്നു...".
  
അങ്ങനെ ആ പറഞ്ഞ പോലൊക്കെ നില്‍ക്കുമ്പോള്‍ അതാ ആ dental office-ല്‍ നിന്നും ഒരു സായിപ്പ് ഇറങ്ങി വരുന്നു, എന്‍റെ കാറിന്‍റെ  ഇടതു side-ല്‍ ഉള്ള കാറില്‍ കേറി reverse  എടുത്തു നീങ്ങുന്നു. ഹാവു.... ഞാന്‍ ഓടി എന്‍റെ കാറില്‍ കേറി reverse എടുത്തു opposite  side -ലേക്ക്  പോയി. Main road-ലേക്ക് കേറാന്‍ സിഗ്നല്‍ ഇട്ടു നില്‍ക്കുമ്പോള്‍ വെറുതെ side mirror-ല്‍ ഒന്ന് നോക്കി, അതാ reverse എടുത്തു നീങ്ങിയ ആ കാര്‍ വീണ്ടും അവിടെ തന്നെ പാര്‍ക്ക്‌ ചെയ്തു ആ സായിപ്പ് എന്‍റെ കാറിലേക്ക് നോക്കി ചിരിച്ചു കൊണ്ട്  Dental clinic-ലേക്ക് നടന്നു കേറുന്നു!!!

വാല്‍ കഷ്ണം: കല്യാണിക്കുട്ടി  ആ dental clinic-ന്‍റെ  ഏഴു  അയലോക്കത്ത്‌   ഇനി   വണ്ടി  പാര്‍ക്ക്‌  ചെയ്യില്ല. ഒരു  മൈല്‍  എങ്കില്‍  ഒരു  മൈല്‍  ദൂരെ   പാര്‍ക്ക്‌   ചെയ്തിട്ട്  തല വഴി  പുതച്ചു  കരാട്ടെ    ക്ലാസ്സില്‍   എത്തും. നടക്കുന്നത് ആരോഗ്യത്തിനു  നല്ലത് എന്ന് പറയുന്നത്  എത്ര  ശെരി!.

കൂട്ടുകാരെ... നാട്ടുകാരെ... ആരെങ്കിലും   facebook-ലോ,  youtube-ലോ ഇതേ പോലുള്ള അതി  സാഹസികമായ   video  കണ്ടാല്‍  അത്  ഈ  കല്യാണിക്കുട്ടി  ആയി  തോന്നുന്നെങ്കില്‍  തികച്ചും    യാദൃശ്ചികം  മാത്രം!