Friday, November 7, 2014

സൂപ്പർ കല്യാണിക്കുട്ടി

സൂപ്പർ കല്യാണിക്കുട്ടി 
--------------------------------------

സൂപ്പർ മാൻ , സൂപ്പർ വുമണ്‍ എന്നൊക്കെ കേട്ടിട്ടില്ലേ? അത് പോലെ കല്യാണികുട്ടിയും ഒരു സൂപ്പർ ആയി. 

ദേവൂട്ടി സ്കൂളിൽ പോകുന്നതിനും മുന്പുള്ള നാളുകളിൽ അവളുടെ കൂടെ കളിച്ചു ചിരിച്ചു സമയം കളയൽ ആയിരുന്നു കല്യാണിക്കുട്ടിയുടെ ഹോബി. അന്നൊക്കെ അവളുടെ കൂടെ തന്നെ ഇരിക്കാൻ വേണ്ടി പച്ചക്കറി അരിയലും, തുണി മടക്കലും എല്ലാം അവൾ എവിടെയാണോ അവിടെ തന്നെ. കുക്ക് ചെയ്യാനുള്ള stove കൂടെ കൊണ്ട് നടക്കാൻ പറ്റിയിരുന്നേൽ അവൾ ഇരിക്കുന്നിടത്ത് പൊയ് കല്യാണിക്കുട്ടി കുക്കും ചെയ്തേനെ. അരിഞ്ഞ പച്ചക്കറികൾ ചിലപ്പോൾ അവളുടെ toy box- ലും tv യുടെ പുറകിൽ ഉണങ്ങി ശുഷ്കിച്ച നിലയിലും കണ്ടു കിട്ടാറുണ്ട്. മടക്കി വെച്ച തുണികളുടെ കാര്യാണേൽ പറയാനും ഇല്ല... അതിന്റെ മേലെ ചാടൽ ആണ് അവളുടെ മറ്റൊരു ഹോബി.

അന്നൊരിക്കൽ  കല്യാണിക്കുട്ടിക്ക് കുറെ അതിഥികൾ ഉണ്ടായിരുന്നു ഡിന്നർന്. ഒരു ഫാമിലിയുടെ parents വന്നിട്ട് തിരിച്ചു നാട്ടിൽ പോകുന്നതിനു മുൻപ് വിളിച്ചതിനാൽ ആ അച്ഛനും അമ്മയും കൂടെ ഉണ്ട്. എല്ലാരും വന്നു നല്ല ജോർ ആയി കത്തിയടി നടക്കുന്നു. കൂട്ടത്തിലുള്ള ഒരു ആൾ സോഫായിൽ ഇടയ്ക്കിടെ അസ്വസ്ഥനാകുന്നു. പുളളി ചരിഞ്ഞു ഇരിക്കുന്നു, നിവര്ന്നിരിക്കുന്നു,.. ആകെ ഒരു ലേക്ക് കേട്ട മട്ടു ... കൂടെ സോഫയിൽ ഇരിക്കുന്നവർ എല്ലാം ഇളകി മറിഞ്ഞു ജംഗ ജഗ ജഗ വാചകത്തിൽ തന്നെ... അവസാനം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അസ്വസ്ഥനായ കൂട്ടുകാരാൻ ഒരു സംഭവം സോഫയുടെ കുഷ്യൻന്റെ ഇടയിൽ നിന്നും പൊക്കി എടുത്തു ജ്യോയെ  ഏല്പ്പിച്ചു. കൂട്ടുകാരനും കൂട്ടുകാരന്റെ അച്ഛനും അമ്മയും ബാക്കി അവതാരങ്ങളും എല്ലാം നിശബ്ധർ.. സംഭവം കല്യാണിക്കുട്ടിക്ക് ജ്യോ വെച്ച് നീട്ടിയപ്പോൾ ആദ്യം എത്രയോ നാൾ ആയി മിസ്സ്‌ ആയ സംഭവം തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു കല്യാണിക്കുട്ടിയുടെ ആദ്യ വികാരം... പിന്നെ ഉള്ള വികാരം ഇനി സംഭവം എന്താണെന്ന്  മനസ്സിലാകുമ്പോൾ നിങ്ങള്ക്ക് ഊഹിക്കാം.

ഗുണപാഠം: സോഫയിൽ വെച്ച് തുണി മടക്കാൻ പാടില്ല.

സംഭവം പണ്ടും പുറത്തായിട്ടുണ്ട്.. അത് കല്യാണത്തിനും മുന്പുള്ള സമയം... കല്യാണിക്കുട്ടിക്ക് ഈ സംഭവങ്ങൾ പുറത്തു ആരേലും കാണുന്നത് അതി ഭയങ്കര നാണക്കേട്‌ ആയ സംഭവം ആയതു കാരണം വീട്ടിലെ work area യുടെ ഡോറിന്റെ പുറകില ഒരു ചെറിയ അയ കെട്ടി അതിൽ ആയിരുന്നു ഉണങ്ങാൻ ഇടുക പതിവ്. അതാവുമ്പോൾ പകല് മുഴുവൻ ആ ഡോർ തുറന്നു കിടക്കുന്ന കാരണം സേഫ് ആണ്, ആരും കാണില്ല. ഇവിടെ വില്ലൻ ആയി വന്നത് കല്യാണിക്കുട്ടിയുടെ എല്ലാം എല്ലാം ആയ പപ്പു എന്ന പട്ടിക്കുട്ടി. പല്ല് കുരുകുരുത്ത് വരുന്ന കാലത്താണ് വർക്ക്‌ ഏരിയയിൽ ചുറ്റി പറ്റി നിന്ന പപ്പുവിന് ആ അയയിൽ നിന്നും ഒരു സംഭവം വീണു കിട്ടിയത്. കല്യാണിക്കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ കണ്ടിട്ട് ആവും പപ്പുവിന് വീണു കിട്ടിയ സംഭവം എന്തോ വലിയ ഒരു സംഭവം ആണെന്ന് തോന്നി...അവൻ അതും കടിച്ചു മുറ്റതിലോട്ടു ഇറങ്ങി, എന്നിട്ട് ഒരു ഒറ്റ ഓട്ടം. കല്യാണിക്കുട്ടി കൈ നീട്ടി അവന്റെ പുറകിലും... പുറമേ നിന്ന് കാണുന്നവർക്ക് വേണേൽ morning jogging ആയി തോന്നിയേക്കാം...അങ്ങനെ ജോഗ്ഗിംഗ് ചെയ്തു ജോഗ്ഗിംഗ് ചെയ്തു കല്യാണിക്കുട്ടി അവശയായി.... പപ്പു ഇപ്പ്രാവശ്യം വീടിന്റെ പ്രദിക്ഷണം നിരത്തി ഗേറ്റ്ന്റെ അടിയിലൂടെ റോഡിലേക്ക്. കല്യാണിക്കുട്ടി ഉള്ള ശക്തി എല്ലാം എടുത്തു പുറകെ. ഗേറ്റ് തുറക്കാൻ കൈ വെയ്ക്കാൻ തുടങ്ങിയപ്പോൾ അതാ കുറെ ചുള്ളൻ പയ്യന്മാരുടെ മുന്നില് പപ്പു സംഭാവോം തൂക്കി നില്ക്കുന്നു. പെട്ടന്ന് ചുമ്മാ കാറ്റ് കൊള്ളാൻ എന്ന പോലെ ഗേറ്റിൽ ഇങ്ങനെ ചാരി നിന്നു , എന്നിട്ട് പതിയെ തിരിഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ പുറകില നിന്നും ഒരു അശരീരി "അതൂടെ എടുത്തിട്ട് പോ മോളെ" എന്ന്... വൃത്തികെട്ടവന്മാർ, അവര്ക്കത് പപ്പുന്റെ ആണെന്ന് അങ്ങ് ധരിച്ചാൽ എന്താ!!! 

ഗുണപാഠം: പട്ടികല്ക്കും സംഭവം നിര്ബന്ധമാക്കണം 

അങ്ങനെ കല്യാണിക്കുട്ടി സൂപ്പർമാനെയും സൂപ്പർ വുമണിനെയും പോലെ സൂപ്പർ ആയി.. സംഭവം പുറത്തായി !!

***ഈയിടെ കല്യാണിക്കുട്ടി പോസ്റ്റ്‌ ചെയ്ത ഒരു തുണി മടക്കൽ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു എഴുതി പോയതാണ്.

Sunday, November 2, 2014

തോമസ്സുകുട്ടി വിട്ടോഡേയ്.....

 
News: സദാചാര പോലീസിനെതിരെ ചുംബനസമരം മെരൈൻ ഡ്രൈവിൽ !!!


സദാചാര പോലീസിനെതിരെയുള്ള സമരം കല്യാണിക്കുട്ടി അനുകൂലിക്കുന്നു. പക്ഷെ...

ആണും പെണ്ണും തമ്മിൽ ഒന്ന് മിണ്ടിയാൽ... ഒന്ന് അടുത്തിരുന്നാൽ... ഒന്ന് കൈ കൊടുത്താൽ... ഒന്ന് തോളിൽ കൈയ്യിട്ടാൽ... അതിൽ കാമം മാത്രം കാണുന്ന ഒരു ജനത ആണ് നമ്മുടെ. അതിനെതിരെ ഉള്ള ഒരു സമരം എന്ന നിലയിൽ ആണും പെണ്ണും തമ്മിൽ കാമം എന്ന വികാരം മാത്രമല്ല, അവര്ക്ക് ഉത്തമ സുഹൃത്തുക്കൾ ആകാം എന്ന് ഈ സദാചാര പോലീസിനു കാട്ടി കൊടുക്കാൻ  ആയുള്ള ഏതേലും ഒരു  സമരമുറ ആയിരുന്നു അഭികാമ്യം,... എന്നാണു കല്യാണിക്കുട്ടിയുടെ അഭിപ്രായം.

ഇനി താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് visualize ചെയ്തു നോക്കുവാൻ അപേക്ഷ :)

രംഗം 1:
ഇന്നത്തെ കാലത്തെ സണ്ണി ലിഓൻ പോലെ ഉള്ള നായികമാരുടെ ഹിന്ദി സിനിമ അല്ലെങ്കിൽ ഗാന രംഗങ്ങൾ നിങ്ങൾ സ്വന്തം അച്ഛനമ്മമാരുടെ കൂടെ ഇരുന്നു കാണുന്നു.(രംഗം ഒന്ന് തീര്ന്നു.. Bell അടിക്കാം..) ഡിൻ.....

രംഗം 2:
ഇതേ പോലുള്ള സിനിമകൾ നിങ്ങളുടെ മുതിര്ന്ന കുട്ടികളുടെ കൂടെ ഇരുന്നു കൂൾ കൂളായി കാണുന്നു. ഡിൻ ഡിൻ....

രംഗം 3:
നിങ്ങളുടെ കുഞ്ഞു കുട്ടികളെ ഇതേ പോലുള്ള സിനിമകളും ഗാന രംഗങ്ങളും കാണിക്കാൻ ശ്രമിക്കുന്നു.  ഡിംഗഡിംഗഡിൻ....

രംഗം 4:
നിങ്ങളുടെ അച്ഛനമ്മമാർ നിങ്ങളുടെ മുന്നില് വെച്ച് പ്രേമപുരസരം French kiss ചെയുന്നു. ( ചിരിക്കരുത് please  :) .. അവര്കിത് ചെയ്യാൻ അറിയാൻ പാടില്ല എന്നും വിചാരിക്കരുത് ) . ഡിൻഡിൻ ഡിംഗഡിംഗഡിൻ.....

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ സ്വന്തം കുട്ടികൾ കാണ്‍കെ ഇതേ പോലെ ഒക്കെ കാണിച്ചില്ലെങ്കിൽ അച്ഛനമ്മാർ തമ്മിൽ എന്തോരോ പ്രശ്നം എന്നാണു വ്യാഖ്യാനം. ( അമേരിക്കൻ പൌരത്വം എടുത്ത, jeans ഇടുന്ന കല്യാണിക്കുട്ടിയെ പോലെ ഉള്ളവരെ കുറിച്ചല്ല ഇത് ;) )

മേൽ പറഞ്ഞ 4 രംഗങ്ങളിലും നിങ്ങള്ക്ക് യാതൊരു വിധത്തിലുമുള്ള ഒരു ശ്വാസം മുട്ടലും അനുഭവപ്പെടുന്നില്ലെങ്കിൽ, തോമസ്സുകുട്ടി  വിട്ടോഡേയ് .... You are eligible for Marine Drive Event!
 

Thursday, August 28, 2014

കല്യാണികുട്ടി's vacation!

 മര്യാദക്കു ജോലി ചെയ്യാത്തതിന്റെ ശിക്ഷയായ് ആണ് കല്യാണികുട്ടിയെ മാനേജർ ന്റെ റൂമിലേക്ക്‌ സ്ഥലം മാറ്റിയെതെന്നു ഭര്ത്താവ് പരദൂഷണം പറയുന്നു.. ഹും അതെന്താ ടൈം ഔട്ട്‌ റൂമോ??? ഒന്നുമല്ലേലും ഒരു സ്ഥാനകേറ്റം അല്ലെ, ഒന്നാം നിലയിലുള്ള കല്യാണികുട്ടിയുടെ റൂമിൽ നിന്നും മൂന്നാം നിലയിലുള്ള മാനേജർ ൻറെ റൂമിലേക്ക്‌!!!!
 
അങ്ങനെ കഴിഞ്ഞു കൂടുന്ന സമയത്താണ് ബോധോദയം ഉണ്ടായത്, പെങ്കൊച്ചിനെ ശബരിമലയിൽ കൊണ്ട് പോകണം, ചെറുക്കനെ എഴുതിനിരുത്തണം.. ഇതിനു ഒരു പരിഹാരമേ ഉള്ളൂ... നാട്ടിൽ പോകണം. അതെ, നാട്ടിൽ എത്തണം!  ഒടുവിൽ  ഫെബ്രുവരി യിൽ നാട്ടിൽ പോകാൻ തീരുമാനിച്ചു ... ഇനി അത് മാനേജർ നെ അറിയിച്ചു ഒരു ലീവ് സംഘടിപ്പിക്കണം ....
 
 4 ആഴ്ച എങ്കിലും വേണ്ടേ നാട്ടില പൊയ് വരാൻ... പക്ഷെ നല്ല ജോലി തിരക്കുള്ള സമയം, 4 ആഴ്ച ഒക്കെ കിട്ടുമോ! ആദ്യം 3 ആഴ്ച ചോദിക്കാം പിന്നെ അത് 4 ആക്കി തരാമോ എന്ന് ചോദിക്കാം...അവസാനം അർമേനിയക്കരൻ മാനേജർനോട് 3 ആഴ്ച ലീവ് ചോദിച്ചു. റൂമിന്റെ പല ഭാഗതൂന്നായി പല തലകൾ ഡും എന്ന് കല്യാണികുട്ടിയുടെ നേരെ തിരിഞ്ഞു... "യു mean 3 weeks ???" എന്ന് മാനേജർ എടുത്തു ചോദിച്ചു.. അയ്യോ കുറഞ്ഞു പോയോ! "Yes (തൽകാലം ) 3 weeks " എന്ന് മറുപടി കൊടുത്തു. ഉടനെ തന്നെ ലങ്ങേരു പറഞ്ഞു "I can give you 2 weeks off , more than that is impossible now ". കല്യാണികുട്ടി shocked. 
 
അന്നത്തെ ദിവസം ടീമിൽ എല്ലാര്ക്കും സംസാരിക്കാൻ വിഷയം കിട്ടി - vacation ! അമേരിക്കകാർ പറയുന്നു അവർ ഇത് വരെ ഒരു ആഴ്ചയിൽ കൂടുതൽ ഉള്ള vacation എടുത്തിട്ടില്ലെന്ന് - (അതിൽ കൂടുതൽ അവര്ക്കെന്തിനാ !!! കൂടി പോയാൽ ഒരു Hawaii, അതും അല്ലേൽ Florida or California, പിന്നെ ആണ്ടിൽ ഒരിക്കൽ നന്ദി പറയാൻ parents ന്റെ അടുത്ത് പോകുന്ന പോക്ക്, ഇത്രേ ഒകെ അല്ലെ ഉള്ളൂ ഇവരുടെ vacation ! അതിനു ഒരു വീക്ക്‌ ഒക്കെ ധാരാളം). അപ്പോൾ അതാ ബൾഗേറിയകാരൻ പറയുന്നു അയാള് 2 weeks എടുത്തു നാട്ടിൽ പോയിട്ടു ബോർ അടിച്ചു പോലും (അതെങ്ങിന അടിക്കതിരിക്കും... കടല്പ്പുറത്തു പോയി പൊള്ളുന്ന വെയിലത്ത്‌ പായും വിരിച്ചു വായും പൊളിച്ചു മലർന്നു കിടന്നാൽ 2 weeks പോയിട്ട് 2 days കൊണ്ട് തന്നെ ബാക്കി ഉള്ളവര്ക്ക് ബോർ അടിക്കും, അല്ല പിന്നെ). അപ്പോൾ അർമേനിയകാരൻ മാനേജർ പറയുന്നു 2 weeks എടുത്തു ഒരിക്കൽ പോലും അർമേനിയ പോയിട്ടില്ലെന്ന് ( @ #$*&@ ...ലങ്ങേരുടെ അപ്പനും അപ്പൂപ്പനും, അപ്പൂപ്പന്റപ്പനും അപ്പൂപ്പന്റഅപ്പൂപ്പന്റഅപ്പനും മൂടോടെ അമേരിക്കയിൽ കുടിയേറിയിരിക്കുന്ന സ്ഥിതിക്ക് ഇങ്ങെർക്കെന്തിനാപ്പാ 2 weeks !!!). ഇനി ഒരു ആശ്വാസം ഒരേ ഒരു ദേശിയായ സരിത ആണ്. ഇവളും ഇനി നമ്മുടെ സോളാർ സരിത പോലെ കാലു മാറുമോ??  അപ്പോൾ അതാ സരിത വായ് തുറന്നു... ലവൾക്കും 2 weeks too much പോലും!!! ( ഈശ്വരാ ഇവള്ക്ക് Full Time കിട്ടി എങ്ങൊട്ടേലും പണ്ടാരമടങണേ.. വര്ഗ്ഗ സ്നേഹമില്ലതവൾ !!!) . കല്യാണിക്കുട്ടിയുടെ അന്നത്തെ ദിവസം ഒരു രണ്ടു രണ്ടര ദിവസം ആയിരുന്നു.

അന്ന് രാത്രി എങ്ങനെ മൂന്നു ആഴ്ച എങ്കിലും ലീവ് കിട്ടിക്കാം എന്ന് വിശകലനം ചെയുതു,  senti dialogues  അടിച്ചു മാനേജർനെ എങ്ങനെ വീഴിപ്പിക്കാം എന്ന് പല വട്ടം പല രീതിയിൽ പ്രാക്ടീസ് ചെയ്തു. പിറ്റേന്ന് അതിരാവിലെ തന്നെ ഓഫീസിൽ ഹാജിറായി . ഒരു ചാൻസ് കിട്ടിയ തക്കത്തിന് തലേ ദിവസം പ്രാക്ടീസ് ചെയ്തതിനെ ക്കാളും നന്നായി സംഗതി അവതരിപ്പിച്ചു.. അതിയാൻ അതിൽ വീണ മട്ടുണ്ട്. Secret പറയുന്ന പോലെ പറഞ്ഞു അങ്ങേരുടെ മാനേജർ ന്റെ അടുത്ത് ഒന്ന് അവതരിപ്പിച്ചിട്ടു അറിയിക്കാം എന്ന്. മതി. അത് മതി, take your time Mr Manager .. കല്യാണികുട്ടി ലീവ് ഏതാണ്ട് ഉറപ്പിച്ചു.

ഈശ്വരാ സമയം അങ്ങോട്ട്‌ നീങ്ങുന്നില്ലെല്ലോ.. മാനേജർ സാർ പുറത്തു പോയിട്ട് വന്നിട്ടുമില്ല, ഇനി അതിയാൻ വലിയ മാനേജർ നെ കാണാൻ പോയതാവുമോ !!! അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ ആരോ ഡോർ തുറക്കുന്ന ശബ്ദം , ദാ മാനേജർ, ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് എന്നെ നോക്കി പുറത്തേക്കു വരാൻ  കൈ കാണിച്ചു.  അയ്യോ!!! കല്യാണികുട്ടിയുടെ നെഞ്ചു ഒന്ന് ആളി .. ലീവ് sanction ആയില്ലേ കൃഷ്ണാ !!!!! മാനേജർ എന്നെ നോക്കുന്നില്ല, പുള്ളി കോറിഡോർ വഴി kitchen ഇൽ എത്തി, കല്യാണികുട്ടി പുറകെയും. മാനേജർ ഫോണിൽ അർമേനിയൻ ഭാഷയിൽ എന്തൊക്കെയോ കര് മുറെ പറയുന്നുണ്ട്. ഇത്തിരി ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു. കല്യാണികുട്ടി പാട്ടംമ്പലത്തിലമ്മക്ക് പുഷ്പാഞ്ജലി നേർന്നു ... ദാ മാനേജർ kitchen ഇൽ  നിന്നും ഒരു കപ്പ്‌ കാപ്പി എടുത്തു നേരെ പ്രിൻറർ റൂം-ലേക്ക്, കല്യാണിക്കുട്ടി പുറകെയും. മാനേജർ ൻറെ ശബ്ദം ഇത്തിരി കൂടി ഉയര്ന്നു, കല്യാണികുട്ടി കിടങ്ങൂർഅപ്പന് ചന്ദനം ചാർത്ത് നേർന്നു. ഇതിയാനു എന്നെ നോക്കി എന്തേലും ഒരു action കാണിച്ചു കൂടെ??? Yes എന്നോ നോ എന്നോ... ഈശ്വരാ എന്നെ ഇങ്ങനെ ഇട്ടു തീ തീറ്റികാതെ..ദാ പോകുന്നു മാനേജർ restroom ലേക്ക്. ബാത്രൂം ന്റെ വാതുക്കൽ കല്യാണികുട്ടിയുടെ പ്രാര്ത്ഥന continued . തൊണ്ട ഒന്ന് നനക്കാൻ water fountain ലേക്ക് കുനിഞ്ഞ സമയം മാനേജർ pass ചെയ്തു പോകുന്ന കണ്ടു. വെള്ളം കുടി നിർത്തി വീണ്ടും നമ്മൾ പുറകെ നടപ്പ് പുനർആരംഭിച്ചു. അതാ അങ്ങേരു നോട്ടീസ് റൂമിലേക്ക്‌, ഇപ്പൊ സൈഡ് വ്യൂ കാണാം വെളുംബനായ അങ്ങേരുടെ മുഖം ചുവന്നിരിക്കുന്നു... അയ്യോ ലീവ് ചോദിച്ചതിനു എന്നെ പിരിച്ചു വിട്ടോ ആവോ!!! എൻറെ പഴവങ്ങാടി ഗണപതിയെ.... 5 തേങ്ങ ഉടചെക്കാമേ...

മാനേജർ അവിടുന്ന് നടന്നു കോറിഡോർ വഴി വീണ്ടും ഞങ്ങളുടെ ഓഫീസി റൂം ന്റെ വാതുക്കൽ എത്തി. കല്യാണികുട്ടി തൊട്ടു പുറകെ പൊയ് ഭവ്യതയോടെ നിന്ന്. മാനേജർ ഫോണ്‍ സംസാരം നിരത്തി എന്നെ നോക്കി "Hi " പറഞ്ഞു. കല്യാണികുട്ടിക്കു ശബ്ദം പുറത്തേക്കു വരുന്നില്ല. മാനേജർന്റെ വായിലേക്ക് തന്നെ മിഴിച്ചു നോക്കി നിക്കുന്നു. മാനേജർ പുരികം ചുളിച്ചു  ചോദിക്കുന്നു "What happend ?" .. ങേ കല്യാണികുട്ടിക്കും അത് തന്നെ ആണ് അറിയേണ്ടത് "What happened ??" ഒന്ന് pause ചെയ്തിട്ട് കല്യാണിക്കുട്ടി ചോദിച്ചു "Why did you call me?". മാനേജർ അതിശയത്തോടെ "Who , me ???? No I  didnt. I felt somebody was following me, was that you?".

അങ്ങേരു അങ്ങനെ വിളിച്ചതായിട്ട് ഓർക്കുന്നു പോലുമില്ലത്രേ ! കൈ കൊണ്ട് കുറെ ആഗ്യം കാണിച്ചാലേ അതിയാനു അർമേനിയൻ ഭാഷ വരുകയുള്ളൂ പോലും!!!! ഇത്രയും വൃത്തികെട്ട ഒരു ഭാഷ! അന്നത്തെ ദിവസം സംസാരിക്കാനും ചിരിക്കാനും topic ഉണ്ടാക്കി കൊടുത്തതിനു ടീമിൽ ഉള്ളവർ കല്യാണിക്കുട്ടിക്ക് അകമോഴിഞ്ഞു നന്ദി പറഞ്ഞു.

വാൽകഷ്ണം : കല്യാണിക്കുട്ടിയുടെ നിഷ്കളങ്കത കണക്കിലെടുത്ത് 3 weeks vaction അനുവദിച്ചു. ഈ മാർഗം അനുകരിക്കാൻ ശ്രമിക്കുവരുടെ ശ്രദ്ധയ്ക്ക്‌- This idea is copyrighted by one and only കല്യാണികുട്ടി!