Friday, June 12, 2015

കല്യാണിക്കുട്ടിസ് കാൽ !

"നിനക്ക് ഇന്ന് തുള്ളലുണ്ടോ ?" ഫോണിൽ വിളിച്ചു  ഭർത്താവ് അന്വേഷിക്ക്കുന്നു! ഈ വയസ്സാം കാലത്ത് മോഹിനിയാട്ടം ചെയ്‌താൽ ഇങ്ങനെ ഒക്കെ  കേള്ക്കേണ്ടി വരും... But , ആര് മൈൻഡന്നു !!! നമ്മ്മൽ തുള്ളൽ , സോറി  മോഹിനയാട്ടം continue ചെയ്യും! അല്ല പിന്നാ !!!

നല്ല തണുപ്പ്  കാലത്ത് ആകെ കിട്ടുന്ന exercise ആണേ (ഇതൊക്കെ ഓരോ excuse ആണേ). ഒരു സ്റ്റേജ് ഷോ ക്ക് മോഹിനിയാട്ടം ചെയ്യാനുള്ള പ്രാക്ടീസ് ഗംഭീരമായി നടക്കുന്നു.  നല്ലപ്പോ ചെയുന്ന കാര്യല്ലേ, കാലിൻറെ വിരലിനു നല്ല വേദന. കാലു കുത്താൻ തന്നെ പറ്റുന്നില്ല. വേദന സഹിക്കാൻ പറ്റാതായപ്പോൾ ഡോക്ടർ നെ കാണാൻ appointment എടുത്തു ക്ലിനിക്‌ലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് കാലു ശ്രദ്ധിച്ചേ , nail പോളിഷ് ഒക്കെ പാണ്ട് പിടിച്ച പോലെ അവിടെയും ഇവിടെയും ഒക്കെ ആയി നല്ല വൃത്തികെട്. ശോ, ഇതിപ്പോ എങ്ങനെ ഡോക്ടരനെ കാണിക്കും, അയ്യേ.... appointment നു എത്താൻ ലേറ്റ് ആയാലും വേണ്ടില്ല ഈ കാലു ഇങ്ങനെ കാണിക്കാൻ പറ്റില്ല.. വേഗം പൊയ് നല്ല ഒരു nail polish എടുത്തു കാൽ വിരലുകളിൽ ഇട്ടു. അപ്പോൾ ദേവൂട്ടിടെ comment "അമ്മ യുവർ ഫീറ്റ്‌ look beautiful " എന്ന്! ആണോ!!!! ഞാൻ ഒന്നൂടെ നോക്കി, നീണ്ടു മെലിഞ്ഞു കരീല കോരി പോലെ തോന്നുന്ന ഈ വൃത്തികെട്ട വിരല് കണ്ടിട്ടാണോ ഇവള് പറയുന്നേ!!! കല്യാണികുട്ടിയുടെ ആകെ കണ്‍ഫ്യൂഷൻ ആയ മുഖം കണ്ടാവണം അവൾ പറഞ്ഞു "അമ്മാ, little bit glitter നെയിൽ പോളിഷ് will be really ഗുഡ് on your toes !" ഓ ആണോ!!! വീണ്ടും നോക്കി, കൊച്ചു പറഞ്ഞെ ശെരിയാ ഇത്തിരി glitter nail polish കൂടി മേലെ ഇടാം. സമയം കടന്നു പോകുന്നു, ബട്ട്‌ കാലു വൃത്തിയായി തോന്നേണ്ടേ ഡോക്ടര നു! അതും ഇവിടുത്തെ മദമ്മകൽക്കു എല്ലാം ഈ വക കാര്യം ഇത്തിരി നോട്ടം കൂടുതലാ. എന്റെ കാലു കണ്ടവർ അസൂയപെടട്ടെ ! ഇട്ടോ മോളെ ,നീ ധൈര്യായി അങ്ങ് ഇട്ടു താ...കേട്ട പാതി അവൾ കുറെ നെയിൽ പോളിഷ് എടുത്തു ചാമ്പി. കല്യാണികുട്ടി തിരക്ക് പിടിച്ചു റെഡി ആയി വേഗം coat-ഉം jacket -ഉം എല്ലാം വലിച്ച് കേറ്റി ഞോണ്ടി ഞോണ്ടി ക്ലിനിക്‌ൽ പൊയ്.

അധികം വെയിറ്റ് ചെയ്യേണ്ടി വന്നില്ല, ഡോക്ടര-ന്റെ റൂം-ലേക്ക് വിളിച്ചു. സുന്ദരി ഡോക്ടർ ... കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ കാലു കാണിച്ചേ എന്ന് ഡോക്ടർ . ടെൻഷൻ മാറി, ഇത്രേ ഒക്കെ നെയിൽ പോളിഷ് ഇട്ടു ക്രീം തേച്ചു മിനുക്കി വൃതിയക്ക്കിയ കാലു കാണിക്കാതെ തിരിച്ചു പോകേണ്ടി വന്നിരുന്നേൽ എത്ര നോന്തെനെ മനസ്സ്. കേട്ട പാതി കല്യാണികുട്ടി ഷൂ ഊരി , "ഏകദേശം ഈ ഭാഗത്തായി ആണ് വേദന എന്നൊക്കെ തൊട്ടും ചൂണ്ടിയും കാണിച്ചു കൊണ്ട് socks ഊരാൻ തുടങ്ങി. ങേ!!! ഇതെന്താ ഊരാൻ പറ്റാത്തെ !!! വലിച്ചു നോക്കി, ഇല്ല പോരുന്നില്ല... കല്യനികുട്ടിയുടെ കഷ്ടപ്പാട് കണ്ടിട്ട് ഡോക്ടറും കൂടി help ചെയ്യാൻ തുടങ്ങി. പുള്ളിക്കാരി socks അങ്ങോട്ട്‌ വലിക്കും കല്യാണികുട്ടി കാലു ഇങ്ങോട്ട് വലിക്കും! അങ്ങോട്ടും ഇങ്ങോട്ടുമുള്ള വലിയെല്ലാം കഴിഞ്ഞപ്പോൾ, പാലാഴി മദനം കഴിഞ്ഞു മോഹിനി പ്രത്യക്ഷപെട്ട പോലെ കല്യനിക്കുട്ടിസ് കാൽ പ്രത്യക്ഷപെട്ടു . പകുതി nail polish socks -ഉം, socks -ന്റെ പൂടയും പപ്പും എല്ലാം nail-ലും!!! ഡോക്ടർ പെട്ടന്ന് prescription എഴുതാൻ എന്ന വ്യാജേന തിരിഞ്ഞു. മോഹിനിയാട്ടത്തിൽ അത് വരെ പഠിച്ചിട്ടില്ലാത്ത ഒരു പ്രത്യേക pling ഭാവം മുഖത്ത് വെച്ച് കല്യാണികുട്ടിയും ഇരുന്നു.

വാൽ കഷ്ണം: കല്യനിക്കുട്ടിയോടു അസൂയ ഉള്ള ചില കൂട്ടുകാര് പറഞ്ഞു നടക്കുന്ന പോലെ ആ ഡോക്ടര കല്യാണിക്കുട്ടിക്ക് nail polish prescribe ചെയ്തിട്ടില്ല . സത്യം.