Friday, April 1, 2011

മടി മാറി

അന്നൊരു വ്യാഴാഴ്ച , ദേവൂട്ട്യേം  കൊണ്ട് കരാട്ടെ ക്ലാസ്സില്‍ പോകുന്നു. അവിടെ parking ആണ് വലിയ പാട്. നേരത്തെ ചെന്നില്ലേല്‍ ഒരു മൈല്‍ ദൂരെ ഒക്കെ parking കിട്ടൂ. ഈ വയറും വെച്ച് നടക്കാന്‍  കല്യാണിക്കുട്ടിക്ക് മടി. അത് കൊണ്ട് നേരത്തെ എത്തി. കരാട്ടെ ക്ലാസിനു മുന്‍പില്‍ parking കിട്ടിയില്ല . പകരം കരാട്ടെ ക്ലാസ്സിനോട് ചേര്‍ന്നുള്ള Dental clinic-നു മുന്‍പില്‍ അതാ ഒരു പാര്‍ക്കിംഗ് space. സന്തോഷത്തോടെ അവിടെ എത്തിയപ്പോള്‍ അത് disabled ആള്‍ക്കാര്‍ക്കായിട്ടുള്ള space ആണ്. അപ്പോഴാണ്‌ എന്‍റെ  കണ്ണ് തുറന്നത് ആ parking space-ന്നു നേരെ opposite ഒരു parking! പക്ഷെ compact parking ആണ് (അതായത് ചെറിയ കാര്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്പേസ്). എന്‍റെ  ഗമഗണ്ടന്‍ വണ്ടി അതിവിദഗ്ധമായി  അവിടെ പാര്‍ക്ക്‌ ചെയ്തു ഞാനും ദേവൂട്ടിയും  കരാട്ടെ ക്ലാസ്സില്‍ എത്തി.

ഒരു മണിക്കൂര്‍ ഉള്ള ക്ലാസ്സിനോക്കെ ഇപ്പൊ രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യം തോന്നുന്നു. എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ കാറിനു അടുതെത്തി. ഇപ്പോഴും ആ dental clinic-നു  മുന്‍പിലുള്ള  disabled parking  space ഒഴിഞ്ഞു കിടക്കുന്നു.   ഞാന്‍ ദേവൂട്ടിക്കു back  door തുറന്നു കൊടുത്തു. അവള്‍ അകത്തു കേറിയപ്പോള്‍ ഞാന്‍ front  door തുറന്നു. ങേ! ഞാന്‍ ഞെട്ടി ... എനിക്ക് അകത്തേക്ക് കേറാന്‍ പറ്റുന്നില്ല. ഇറങ്ങുമ്പോള്‍ കുഴപ്പില്ലായിരുന്നെല്ലോ! നോക്കിയപ്പോള്‍ side-ലെ വണ്ടി മാറിയിരിക്കുന്നു, പോയപ്പോള്‍ ഉള്ള വണ്ടി അല്ല തിരിച്ചു വന്നപ്പോള്‍. ഞാന്‍ വലത്തേക്ക് ഇത്തിരി angle-ല്‍ കേറാന്‍ ശ്രമിച്ചു, ഇല്ല നടക്കുന്നില്ല, ഇടത്തേക്ക് തിരിഞ്ഞു കേറാന്‍ നോക്കി.. ഇല്ല രക്ഷയില്ല. ഇപ്പൊ 90 ഡിഗ്രി തിരിഞ്ഞു നോക്കി, അതും ഫലിച്ചില്ല... പിന്നെ  പല പല ആംഗിള്‍ പരീക്ഷിച്ചു നോക്കി, ഇല്ല...ഞാനും എന്‍റെ വയറും കൂടി ഒന്നിച്ചു കാറില്‍ കേറില്ല. അവസാനം പുറകോട്ടു തിരിഞ്ഞും  ഒരു ശ്രമം നടത്തി... No രക്ഷ...തണുപ്പത്ത് ഞാന്‍ നിന്ന് വിയര്‍ത്തു.

പെട്ടന്ന് എന്‍റെ കുരുട്ടു ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. Plan  B - passanger door -ല്‍ കൂടി കേറിയിട്ടു ഡ്രൈവര്‍ seat -ല്‍ എത്തുക. ഞാന്‍ passanger ഡോര്‍ തുറന്നു , അവിടെയും സ്ഥിതി അത് തന്നെ. വീണ്ടും പ്രയത്നം ... പല angle-ല്‍  ... ഏതോ ഒരു angle-ല്‍ ഞാന്‍ കുറച്ചു കേറി. ഒന്നൂടെ ശ്രമിച്ചു, ഇപ്പൊ ഞാന്‍ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.  "കൃഷ്ണാ!!!..."  ഞാന്‍ അറിയാതെ വിളിച്ചു പോയി. കാറിനു അകത്തു നിന്ന് ഒരു കുഞ്ഞു ശബ്ദം "അമ്മാ, common, you  can  do   it!" . ഇല്ല മോളെ, അമ്മക്ക് do  ഇറ്റാന്‍ പറ്റുന്നില്ല. ഒരു തരത്തില്‍ എങ്ങനെയൊക്കെയോ ഞാന്‍ എന്നെ തന്നെ ഊരി എടുത്തു.

അണച്ചും കിതച്ചും ഞാന്‍ കാറിനു പുറകില്‍ എത്തി .  ഏതോ ഒരു പാട്ടില്‍ പറയുന്ന പോലെ  "ഇളിഭ്യനായ്‌ വിഷണ്ണനായി ഏകാന്തനായ് ഞാന്‍ നിന്നു...".
  
അങ്ങനെ ആ പറഞ്ഞ പോലൊക്കെ നില്‍ക്കുമ്പോള്‍ അതാ ആ dental office-ല്‍ നിന്നും ഒരു സായിപ്പ് ഇറങ്ങി വരുന്നു, എന്‍റെ കാറിന്‍റെ  ഇടതു side-ല്‍ ഉള്ള കാറില്‍ കേറി reverse  എടുത്തു നീങ്ങുന്നു. ഹാവു.... ഞാന്‍ ഓടി എന്‍റെ കാറില്‍ കേറി reverse എടുത്തു opposite  side -ലേക്ക്  പോയി. Main road-ലേക്ക് കേറാന്‍ സിഗ്നല്‍ ഇട്ടു നില്‍ക്കുമ്പോള്‍ വെറുതെ side mirror-ല്‍ ഒന്ന് നോക്കി, അതാ reverse എടുത്തു നീങ്ങിയ ആ കാര്‍ വീണ്ടും അവിടെ തന്നെ പാര്‍ക്ക്‌ ചെയ്തു ആ സായിപ്പ് എന്‍റെ കാറിലേക്ക് നോക്കി ചിരിച്ചു കൊണ്ട്  Dental clinic-ലേക്ക് നടന്നു കേറുന്നു!!!

വാല്‍ കഷ്ണം: കല്യാണിക്കുട്ടി  ആ dental clinic-ന്‍റെ  ഏഴു  അയലോക്കത്ത്‌   ഇനി   വണ്ടി  പാര്‍ക്ക്‌  ചെയ്യില്ല. ഒരു  മൈല്‍  എങ്കില്‍  ഒരു  മൈല്‍  ദൂരെ   പാര്‍ക്ക്‌   ചെയ്തിട്ട്  തല വഴി  പുതച്ചു  കരാട്ടെ    ക്ലാസ്സില്‍   എത്തും. നടക്കുന്നത് ആരോഗ്യത്തിനു  നല്ലത് എന്ന് പറയുന്നത്  എത്ര  ശെരി!.

കൂട്ടുകാരെ... നാട്ടുകാരെ... ആരെങ്കിലും   facebook-ലോ,  youtube-ലോ ഇതേ പോലുള്ള അതി  സാഹസികമായ   video  കണ്ടാല്‍  അത്  ഈ  കല്യാണിക്കുട്ടി  ആയി  തോന്നുന്നെങ്കില്‍  തികച്ചും    യാദൃശ്ചികം  മാത്രം!


Wednesday, March 30, 2011

But, Why Acha Why???

( ദേവൂട്ടിയുടെ ക്രിക്കറ്റ്‌ commentary )

കുളിമുറിയുടെ വാതിലില്‍ മുട്ടിക്കൊണ്ട് 
ദേവൂട്ടി : " അച്ഛാ, green guy out ആയി."
അച്ഛന്‍  : "ങേ! ശെരിക്കും out ആണോ ?"
ദേവൂട്ടി : " Blue guys hug ചെയുന്നുണ്ട്. പിന്നെ 5 എന്ന് എഴുതി കാണിക്കുന്നുണ്ട്."
അച്ഛന്‍ : "ആണോ മോളെ! എന്നാ ഔട്ട്‌ ആയി... ഹേയ്...".

അല്‍പ നേരം കഴിഞ്ഞ് വീണ്ടും കതകില്‍ മുട്ട്...
ദേവൂട്ടി : "അച്ഛാ, blue guys  two times hug ചെയ്തു, പക്ഷെ green guy out  ആയില്ല."
അച്ഛന്‍  : "അത് out ആയിരുന്നു കാണില്ല മോളെ".
ദേവൂട്ടി : "But അച്ഛാ, blue guys TWO TIMES hug ചെയ്തു, still എന്താ green guy out ആവാഞ്ഞേ???"


Sunday, March 13, 2011

March of Amma


കല്യാണിക്കുട്ടി അത്യാവശ്യം വയ്യാഴികയും വലിയ വയറുമായി നടക്കുന്നു. ഈ ഒരു പ്രതിഭാസത്തിന്റെ കൂടെ package deal ആയി കിട്ടുന്ന ചെറിയ തോതില്‍ പല ഭാഗത്തായുള്ള വേദനകളും കൂടെ ആവുമ്പോള്‍ പരമസുഖം!


അങ്ങനെയിരിക്കെ ഒരു ദിവസം ദേവൂട്ടി school-ഇല്‍ നിന്നും വലിയ ഒരു booklet-മായി വരുന്നു. വന്നയുടനെ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് കുത്തും കോമയുമില്ലാതെ വര്‍ണിക്കല്‍ലായി .  സംഭവം "Arctic region and animals live there" ആണ്. കൊള്ളാം... എത്ര നന്നായാണ് കുട്ടികള്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നത്, അതും പാട്ടും കളികളിലൂടെയും! ഞാന്‍ ആകെ impressed ആയി.


എന്നാ ഇനി എന്റെ വകയായും ഇരിക്കട്ടെ കുട്ടിക്ക് കൂടുതല്‍ അറിവ്, ഞാന്‍ "March of the Penguins" എന്ന ഡോകുമെന്ററി ഇട്ടു കൊടുത്തു. ആഹാ എത്ര രസം മഞ്ഞു മൂടി കിടക്കുന്ന Arctic region കാണാന്‍! ദാ വരുന്നു ഒരു പറ്റം penguins. അവര്‍ അതാ മാര്‍ച്ച്‌ ചെയ്തു മാര്‍ച്ച്‌ ചെയ്തു വാലെ വാലെ നടന്നു പോകുന്നു. എന്താ cute  ആ തതക്കോ പതക്കോ എന്ന നടപ്പ് കാണാന്‍, ഞാന്‍ അതിങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ദേവൂട്ടിയുടെ comment, "Look Amma, looks like thousands of Amma marching through the snow!" ഞാന്‍ ഒന്ന് ഞെട്ടി TV-ല്‍ നോക്കി. Penguin-ഉം ഞാനുമായി എന്ത് ബന്ധം! ഈ ജീവിയെ zoo-ഇല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു രക്തബന്ധവും ഞങ്ങള്‍ തമ്മിലില്ല. സത്യം . "എന്താ മോളെ അങ്ങനെ പറഞ്ഞെ" എന്ന് ചോദിച്ചപ്പോള്‍ "Amma, they are waddling just like you". ഞാന്‍ വീണ്ടും ഒന്ന് നോക്കി, ങേ അത് അത്ര നല്ല നടപ്പല്ലല്ലോ!

 ഞാന്‍ ദേവൂട്ടിയോടു ചോദിച്ചു "What!!! Do I walk like them???"   . ദേവൂട്ടി പെട്ടന്ന് എന്‍റെ അടുത്ത് വന്നു എന്നെ സമാധാനിപ്പിക്കുന്ന പോലെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു "No Amma, I didnt mean that. I meant THEY ARE WALKING JUST LIKE YOU!"

വാല്‍കഷ്ണം: കല്യാണിക്കുട്ടി  ഇപ്പൊ  നല്ല  നടപ്പ്  പരിശീലിക്കുന്നു. 

Thursday, February 24, 2011

കല്യാണിക്കുട്ടിയും വിശുദ്ധനും!



പ്രീ ഡിഗ്രി അഡ്മിഷന്‍ കാര്‍ഡും കൊണ്ട് Principal- ന്‍റെ റൂമില്‍ നിന്നും ഇറങ്ങി അഭിമാനത്തോടെ ഞാന്‍ ചുറ്റും വീണ്ടുമൊന്നു കണ്ണോടിച്ചു. ആഹാ.. എത്ര പ്രകൃതി രമണീയമായ സ്ഥലം! കണ്ണെത്താ ദൂരത്തോളം റബ്ബര്‍ മരങ്ങള്‍!!! അതിനിടയില്‍ ഒരു കുന്നിന്റെ മുകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന വനിതാ കോളേജ്!!! ആ കോളേജിന്റെ മുറ്റത്തിന്റെ നടുവിലായി രണ്ടു കൈയും ഉയര്‍ത്തി നില്‍ക്കുന്ന ഒരു പുണ്യാളന്റെ പ്രതിമ! പാവം... ഇത്രയും അധികം പെണ്‍പിള്ളാരുടെ ഇടയില്‍ ആകെ ഉള്ള പുരുഷ പ്രജയായി ഇദ്ദേഹം മാത്രം. തലയില്‍ കൈ വെയ്ക്കാന്‍ പോകുമ്പോള്‍ ആരോ "Statue !!!" പറഞ്ഞപോലെ ആണ് കക്ഷിടെ നില്‍പ്പ്. കോളേജില്‍ നിന്നും ഒന്ന് ചാടിയാല്‍ മതി ഹോസ്റ്റലില്‍ എത്താന്‍. അവിടെയും കേറി, ഹോസ്റ്റല്‍ വാര്ടെന്‍ Mother Mercy- യെ കണ്ടു സംസാരിച്ചു. എനിക്ക് എല്ലാം ഇഷ്ടായി... ഞാന്‍ ഇവിടെ ഒരു കാസറ് കസറും. മനസ്സില്‍ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി. വീണ്ടും പുണ്യാളനെ നോക്കി , ഒരു ചെറിയ യാത്ര പറയല്‍.



അങ്ങനെ ആ സുദിനം ആഗതമായി. പെട്ടിയും കിടക്കയുമെടുത്തു ഞാന്‍ നാളെ യാത്രയാവുന്നു. ഹോസ്റ്റല്‍ ജീവിതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍ പോകുന്നു. രാവിലെ തന്നെ ഉണര്‍ന്നു റെഡിയായി , അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണു. അനുഗ്രഹം മേടിചെന്നോ അതോ ചെയ്യാനിരിക്കുന്ന പാപങ്ങള്‍ക്ക്‌ നേരത്തെ ക്ഷെമ മേടിചെന്നോ അതിനെ വ്യാഖ്യാനിക്കാം. എന്തായാലും ആ പറഞ്ഞത് മേടിച്ചു ഞാന്‍ എന്റെ രണ്ടു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി. അമ്പലവും ചുറ്റുപാടും അമ്പലത്തിന്റെ school - ലുമായി കളിച്ചു വളര്‍ന്ന എനിക്ക് ആ പുണ്യാളനും അദ്ധേഹത്തിന്റെ കോളേജും ഹോസ്റെലും ശീലങ്ങളും എല്ലാം പുതുതായിരുന്നു.

എല്ലാം കാര്യമായി തന്നെ ഞാന്‍ വീക്ഷിച്ചു പഠിച്ചു. എല്ലാ വ്യാഴാഴ്ചയും non-catholics- ഉം catholics-ന്റെ കൂടെ chapel-ലില്‍ പോകണം എന്നത് Mother Mercy-ക്ക് നിര്‍ബന്ധം. അന്നേ ദിവസം ഏതേലും non-catholics-നെ കൊണ്ട് ബൈബിള്‍ വായിപ്പിക്കുക എന്നൊരു അതി ക്രൂരമായ വിനോദം കൂടി ഉണ്ടായിരുന്നു Mother Mercy-ക്ക്. എനിക്ക് എന്തോ ബൈബിള്‍ വായിക്കുന്ന ആ tune നന്നേ ഇഷ്ടായി. അധികം താമസിയാതെ എന്റെ ഊഴം വന്നു. ഭാഗവതം എടുത്തു കണ്ണില്‍ വയ്ക്കുന്ന പോലെ ഞാന്‍ ബൈബിള്‍ ഒക്കെ എടുത്തു കണ്ണില്‍ വെച്ച് ഭക്തിയോടെ ആരംഭിച്ചു. പണ്ടേ ആളുകളെ അനുകരിക്കുന്ന ഒരു ശീലം ഉള്ളത്  കാരണം ഞാന്‍ Mother Mercy- ടെ ശബ്ദം അനുകരിചായിരുന്നു പാരായണം .

അങ്ങനെ അങ്ങനെ വായിച്ചു വായിച്ചു വന്നപ്പോള്‍ ദാ ഒരു "വി. പത്രോസ് ", ഞാന്‍ ഒന്നൂടെ നോക്കി, അതെ "വി. പത്രോസ് " തന്നെ. ങേ! പണ്ടും initials ഒക്കെ ഉണ്ടായിരുന്നോ!!! ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പിന്നെ ഒട്ടും അമാന്തിക്കാതെ പാരായണം തുടര്‍ന്നു ..." V. പത്രോസ് ....". ആ page മുഴുവന്‍ V. പത്രോസ് -നെ കുറിച്ചായിരുന്നെന്നു തോന്നുന്നു. വേറെ ഒന്നും മനസ്സിലായില്ലെങ്കിലും V. പത്രോസ് ഏതോ വലിയ പുള്ളി ആണെന്ന് മാത്രം മനസ്സിലായി, അല്ലേല്‍ പിന്നെ Bible-ല്‍ ഒക്കെ V. പത്രോസ്നെ കുറിച്ച് എഴുതുമോ! ഞാന്‍ നല്ല ഈണത്തില്‍ നീട്ടിയും കുറുക്കിയും വായിച്ചു തീര്‍ന്നു.

Chapel time കഴിഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോള്‍ ഒരു hindu ആയ ഞാന്‍ ഇത്രയും നന്നായി bible വായിച്ചതിനെ എല്ലാരും പ്രശംസിക്കുന്ന രംഗമോര്‍ത്തു രോമാന്ജ കന്ജുകയായി. പുറത്തു ഇറങ്ങിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ! ഞാന്‍ ഒരു question mark പോലെ നിന്നപ്പോള്‍ അതാ ഒന്ന് ചിരിച്ചു കാണാന്‍ ബുദ്ധിമുട്ടുള്ള Mother Mercy ഓടി വന്നു എന്നെ കെട്ടി പിടിച്ചു പൊട്ടി ചിരിക്കുന്നു. ഇടയ്ക്കു ഇടയ്ക്കു V. പത്രോസ് , V. പത്രോസ് എന്നു പിച്ചും പേയും  പറയുന്നുമുണ്ട്. ഹോ Mother Mercy-ക്ക് ഇഷ്ടായി... ഇഷ്ടായി... ഞാനും തിരിച്ചും കെട്ടിപിടിച്ചു.


എന്തിനു അധികം പറയേണ്ടു, ആ Bible പാരായണത്തോടെ എനിക്ക് കോളേജില്‍ വളരെ "നല്ല പേരായി", "V. Pathrose" !!!

വിശുദ്ധ പത്രോസിനു ഈ കല്യാണിക്കുട്ടിയുടെ ഉപകാര സ്മരണ