Tuesday, March 26, 2013

കൈയ്യാല പുറത്തെ ആന്റി!!!


New generation cinema കാലഖട്ടത്തിൽ എന്നെ ഞെട്ടിച്ചത് നമ്മുടെ Shwetha Menon തന്നെ. ലൈവ് ഡെലിവറി locker -ൽ safe ആണ് എന്ന് ബ്ലെസിയുടെ ഉറപ്പു പ്രസ്താവന കൂടി കേട്ടപ്പോൾ എനിക്ക് പേരറിയാത്ത ആ ആന്റിയെ  ഓര്മ വന്നു. ഇതൊക്കെ കാണുമ്പോൾ ആന്റി എന്നെയും ഒര്ക്കുന്നുണ്ടാവും!

ഓർമ്മകൾ ഒരു പത്തു കൊല്ലം പുറകിലേക്ക് rewind ചെയ്യട്ടെ...

പരീക്ഷ കഴിഞ്ഞാലെ കല്യാണം ഉള്ളൂ പോലും, ശെരി സമ്മതിച്ചു, പരീക്ഷ കഴിഞ്ഞു. കല്യാണം കഴിഞ്ഞോ? ഇല്ല..  ഇനി Viva കഴിഞ്ഞാലെ കല്യാണം ഉള്ളൂ എന്നായി.  അതും സമ്മതിചു.  എന്നിട്ടും കല്യാണം കഴിഞ്ഞോ? ഇല്ല. ഉറപ്പീര് കഴിഞ്ഞു മാസങ്ങള പലതായി. "ലീവ് കിട്ടിയാ അന്ന് കല്യാണം" എന്ന് ആണ ഇട്ടു, ആണ ഇട്ടു ചെക്കന്റെ അണ പല്ലിളകി. വീട്ടുകാര്ടുടെ മാത്രമല്ല നാട്ടുകാരുടെയും ക്ഷമ കെട്ടു. ചോദ്യങ്ങള പലതായി, ഇവളുടെ കല്യാണം മാറി പോയോ? (നാടിന്റെ നാൽകവലകളിലും മൂക്കവലകളിലും കൂടുന്ന നാട്ടുകാരുടെ വേവലാതി അവര്ക്കല്ലേ അറിയൂ ...നിഷ്കളങ്കർ!!! )അതോ ഇനി ചെക്കനു അമേരിക്കയിൽ മദാമ്മയുമായി വല്ല ദിന്ഗോൽഫി  ഉണ്ടോ എന്ന് പോലും നാട്ടുകാര് investigation തുടങ്ങിയ സാഹചര്യം, മറു ഭാഗത്ത്‌ 70% സമയവും ചെക്കനുമായി ഫോണിലും, 20% സമയം ചെക്കന്റെ ഫോട്ടോ നോക്കിയിരിപ്പും, ബാക്കിയുള്ള ഇത്രോ ശതമാനം സമയം അമേരിക്കൻ ഡ്രീം ലാൻഡ്‌ലും ആയി നടക്കുന്ന മോളുടെ പരുവവും കണ്ടു മനം നൊന്തു മകളെ സുരറ്റിൽ ഉള്ള മൂത്ത മകളുടെ അടുത്തേക്ക് കെട്ടു കെട്ടിച്ചു പിതാവ് മാനം കാത്തു.

3 മാസം സുരറ്റിലും ഈ ഉള്ളവൾ മേൽ പറഞ്ഞ ശതമാനത്തിൽ ജീവിച്ച്‌ , അവിടെ ഉള്ള കക്ഷം മറക്കാത്ത ബ്ലൌസ് ഇടുന്ന, ആ ഭാഗത്ത്‌ വേണ്ട തുണി കൊണ്ട് matching ബാഗ്‌ തുന്നി കൈയ്യിൽ കറക്കി  "ജാടയോ, എന്ന് വെച്ചാ എന്താണ്" എന്ന് ചോദിക്കുന്ന "സൊസൈറ്റി ലേഡീസ്" എന്ന് മുദ്ര കുത്തപെട്ട പാവം ജന വിഭാഗത്തിന്റെയും തല പല രീതിയിൽ വർക്ക്‌ ചെയ്യിപ്പിചു സായുജ്യമടഞ്ഞു. അവസാനം അവിടുന്ന് തിരിച്ചു നാട്ടിലേക്ക് കെട്ട് കെട്ടിച്ചു ചേച്ചിയും മാനം കാത്തു.

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ... mother land-ലെ മഴ മണ്ണിന്റെ മണവും പിടിച്ചു 5 മിനിറ്റ് ദൂരത്തിൽ താമസിക്കുന്ന മുത്തശ്ശിയെ കാണാൻ ഇറങ്ങിയപ്പോൾ ഇടക്കൊക്കെ കണ്ടു പരിചയമുള്ള പേരറിയാത്ത ഒരു ആന്റി യും ഒപ്പം കൂടി .
ആന്റിയുടെ ആദ്യ ചോദ്യം: "മോൾ എന്ന് തിരിച്ചെത്തി?" .
ങേ!!! ഞാൻ സുരറ്റിൽ പോയതും ഇവരരിഞ്ഞോ!!! ഇത്രയും ഫേമസ് ആയ വിവരം ഞാൻ അറിഞ്ഞില്ലെല്ലോ!!! എന്ന് മനസ്സില് ഓര്ത് റിപ്ലിച്ചു : "കഴിഞ്ഞ ആഴ്ച" .
അടുത്ത ചോദ്യം :" എന്നാ ഡേറ്റ്?"
വലിയ interest ഇല്ലാതെ ഞാൻ പറഞ്ഞു : "ലീവ് കിട്ടുന്ന പോലെ ." 
"ഓ!!! " ഒന്ന് ഞെട്ടിയ ആന്റി  വീണ്ടും തുടുത്തു അടുത്ത ചോദ്യം : "എവിടെ വെച്ചാ?".
ഇവരെ കൊണ്ട് തോറ്റു... സ്വപ്നം കാണാനുള്ള വിലയേറിയ % ടൈം ആണ് ഇവര വേസ്റ്റ് ചെയ്യുന്നെ... പണ്ടാരം! . ഉത്തരം കൊടുത്തു : "Auditorium നോക്കുന്നുണ്ട്, കിട്ടിയില്ലേൽ അമ്പലത്തിലെ ഹാൾ ബുക്ക്‌ ചെയ്യണം.

ഞെട്ടലിന്റെ ആഖതത്തിൽ ഫൂ എന്ന് തെറിച്ചു പോയ മുന്നിലത്തെ വെപ് പല്ലും,സോഡാ കണ്ണാടിയിൽ മുട്ടി നിന്ന മുഴുത്ത കണ്ണുകളുമായി  താഴെ വീഴാതിരിക്കാൻ കൈയ്യാലയിൽ പിടിച്ചു നിന്ന  ആ ആന്റിയെ ആണ് Shwetha Menon എന്നെ remind ചെയ്യിപ്പിച്ചത്.

ഇനി ആന്റിയോട്‌ ഒരു ചോദ്യം: ആദ്യമേ തന്നെ "മോളുടെ കല്യാണം കഴിഞ്ഞോ?" എന്ന് എന്തെ ചോദിച്ചില്ല? അങ്ങനെ ചോദിച്ചിരുന്നെങ്കിൽ അന്ന് ആ കൈയ്യലപ്പുറത്തു ചാരി നില്ക്കേണ്ടി വരില്ലയിരുന്നെല്ലോ! ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എന്ന് പറഞ്ഞു കൊടുക്കാൻ അന്ന് സുരേഷ് ഗോപിയും ഇല്ലായിരുന്നു.  പാവം കൈയ്യാല പുറത്തെ ആന്റി!!!