Friday, November 7, 2014

സൂപ്പർ കല്യാണിക്കുട്ടി

സൂപ്പർ കല്യാണിക്കുട്ടി 
--------------------------------------

സൂപ്പർ മാൻ , സൂപ്പർ വുമണ്‍ എന്നൊക്കെ കേട്ടിട്ടില്ലേ? അത് പോലെ കല്യാണികുട്ടിയും ഒരു സൂപ്പർ ആയി. 

ദേവൂട്ടി സ്കൂളിൽ പോകുന്നതിനും മുന്പുള്ള നാളുകളിൽ അവളുടെ കൂടെ കളിച്ചു ചിരിച്ചു സമയം കളയൽ ആയിരുന്നു കല്യാണിക്കുട്ടിയുടെ ഹോബി. അന്നൊക്കെ അവളുടെ കൂടെ തന്നെ ഇരിക്കാൻ വേണ്ടി പച്ചക്കറി അരിയലും, തുണി മടക്കലും എല്ലാം അവൾ എവിടെയാണോ അവിടെ തന്നെ. കുക്ക് ചെയ്യാനുള്ള stove കൂടെ കൊണ്ട് നടക്കാൻ പറ്റിയിരുന്നേൽ അവൾ ഇരിക്കുന്നിടത്ത് പൊയ് കല്യാണിക്കുട്ടി കുക്കും ചെയ്തേനെ. അരിഞ്ഞ പച്ചക്കറികൾ ചിലപ്പോൾ അവളുടെ toy box- ലും tv യുടെ പുറകിൽ ഉണങ്ങി ശുഷ്കിച്ച നിലയിലും കണ്ടു കിട്ടാറുണ്ട്. മടക്കി വെച്ച തുണികളുടെ കാര്യാണേൽ പറയാനും ഇല്ല... അതിന്റെ മേലെ ചാടൽ ആണ് അവളുടെ മറ്റൊരു ഹോബി.

അന്നൊരിക്കൽ  കല്യാണിക്കുട്ടിക്ക് കുറെ അതിഥികൾ ഉണ്ടായിരുന്നു ഡിന്നർന്. ഒരു ഫാമിലിയുടെ parents വന്നിട്ട് തിരിച്ചു നാട്ടിൽ പോകുന്നതിനു മുൻപ് വിളിച്ചതിനാൽ ആ അച്ഛനും അമ്മയും കൂടെ ഉണ്ട്. എല്ലാരും വന്നു നല്ല ജോർ ആയി കത്തിയടി നടക്കുന്നു. കൂട്ടത്തിലുള്ള ഒരു ആൾ സോഫായിൽ ഇടയ്ക്കിടെ അസ്വസ്ഥനാകുന്നു. പുളളി ചരിഞ്ഞു ഇരിക്കുന്നു, നിവര്ന്നിരിക്കുന്നു,.. ആകെ ഒരു ലേക്ക് കേട്ട മട്ടു ... കൂടെ സോഫയിൽ ഇരിക്കുന്നവർ എല്ലാം ഇളകി മറിഞ്ഞു ജംഗ ജഗ ജഗ വാചകത്തിൽ തന്നെ... അവസാനം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അസ്വസ്ഥനായ കൂട്ടുകാരാൻ ഒരു സംഭവം സോഫയുടെ കുഷ്യൻന്റെ ഇടയിൽ നിന്നും പൊക്കി എടുത്തു ജ്യോയെ  ഏല്പ്പിച്ചു. കൂട്ടുകാരനും കൂട്ടുകാരന്റെ അച്ഛനും അമ്മയും ബാക്കി അവതാരങ്ങളും എല്ലാം നിശബ്ധർ.. സംഭവം കല്യാണിക്കുട്ടിക്ക് ജ്യോ വെച്ച് നീട്ടിയപ്പോൾ ആദ്യം എത്രയോ നാൾ ആയി മിസ്സ്‌ ആയ സംഭവം തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു കല്യാണിക്കുട്ടിയുടെ ആദ്യ വികാരം... പിന്നെ ഉള്ള വികാരം ഇനി സംഭവം എന്താണെന്ന്  മനസ്സിലാകുമ്പോൾ നിങ്ങള്ക്ക് ഊഹിക്കാം.

ഗുണപാഠം: സോഫയിൽ വെച്ച് തുണി മടക്കാൻ പാടില്ല.

സംഭവം പണ്ടും പുറത്തായിട്ടുണ്ട്.. അത് കല്യാണത്തിനും മുന്പുള്ള സമയം... കല്യാണിക്കുട്ടിക്ക് ഈ സംഭവങ്ങൾ പുറത്തു ആരേലും കാണുന്നത് അതി ഭയങ്കര നാണക്കേട്‌ ആയ സംഭവം ആയതു കാരണം വീട്ടിലെ work area യുടെ ഡോറിന്റെ പുറകില ഒരു ചെറിയ അയ കെട്ടി അതിൽ ആയിരുന്നു ഉണങ്ങാൻ ഇടുക പതിവ്. അതാവുമ്പോൾ പകല് മുഴുവൻ ആ ഡോർ തുറന്നു കിടക്കുന്ന കാരണം സേഫ് ആണ്, ആരും കാണില്ല. ഇവിടെ വില്ലൻ ആയി വന്നത് കല്യാണിക്കുട്ടിയുടെ എല്ലാം എല്ലാം ആയ പപ്പു എന്ന പട്ടിക്കുട്ടി. പല്ല് കുരുകുരുത്ത് വരുന്ന കാലത്താണ് വർക്ക്‌ ഏരിയയിൽ ചുറ്റി പറ്റി നിന്ന പപ്പുവിന് ആ അയയിൽ നിന്നും ഒരു സംഭവം വീണു കിട്ടിയത്. കല്യാണിക്കുട്ടിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ കണ്ടിട്ട് ആവും പപ്പുവിന് വീണു കിട്ടിയ സംഭവം എന്തോ വലിയ ഒരു സംഭവം ആണെന്ന് തോന്നി...അവൻ അതും കടിച്ചു മുറ്റതിലോട്ടു ഇറങ്ങി, എന്നിട്ട് ഒരു ഒറ്റ ഓട്ടം. കല്യാണിക്കുട്ടി കൈ നീട്ടി അവന്റെ പുറകിലും... പുറമേ നിന്ന് കാണുന്നവർക്ക് വേണേൽ morning jogging ആയി തോന്നിയേക്കാം...അങ്ങനെ ജോഗ്ഗിംഗ് ചെയ്തു ജോഗ്ഗിംഗ് ചെയ്തു കല്യാണിക്കുട്ടി അവശയായി.... പപ്പു ഇപ്പ്രാവശ്യം വീടിന്റെ പ്രദിക്ഷണം നിരത്തി ഗേറ്റ്ന്റെ അടിയിലൂടെ റോഡിലേക്ക്. കല്യാണിക്കുട്ടി ഉള്ള ശക്തി എല്ലാം എടുത്തു പുറകെ. ഗേറ്റ് തുറക്കാൻ കൈ വെയ്ക്കാൻ തുടങ്ങിയപ്പോൾ അതാ കുറെ ചുള്ളൻ പയ്യന്മാരുടെ മുന്നില് പപ്പു സംഭാവോം തൂക്കി നില്ക്കുന്നു. പെട്ടന്ന് ചുമ്മാ കാറ്റ് കൊള്ളാൻ എന്ന പോലെ ഗേറ്റിൽ ഇങ്ങനെ ചാരി നിന്നു , എന്നിട്ട് പതിയെ തിരിഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ പുറകില നിന്നും ഒരു അശരീരി "അതൂടെ എടുത്തിട്ട് പോ മോളെ" എന്ന്... വൃത്തികെട്ടവന്മാർ, അവര്ക്കത് പപ്പുന്റെ ആണെന്ന് അങ്ങ് ധരിച്ചാൽ എന്താ!!! 

ഗുണപാഠം: പട്ടികല്ക്കും സംഭവം നിര്ബന്ധമാക്കണം 

അങ്ങനെ കല്യാണിക്കുട്ടി സൂപ്പർമാനെയും സൂപ്പർ വുമണിനെയും പോലെ സൂപ്പർ ആയി.. സംഭവം പുറത്തായി !!

***ഈയിടെ കല്യാണിക്കുട്ടി പോസ്റ്റ്‌ ചെയ്ത ഒരു തുണി മടക്കൽ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു എഴുതി പോയതാണ്.

No comments:

Post a Comment