Thursday, January 1, 2015

Start Engine

അമേരിക്കയിലുള്ള പയ്യനുമായി കല്യാണം fix . പെട്ടന്ന് മനസ്സില് ഓടിയെത്തിയത് "Jurassic Park ", "Titanic" , "Rush hour" പോലുള്ള സിനിമകൾ ആണ്.. Jurrassic Park -ലെ വൃത്തികെട്ട ജീവികളുമായി ഭാവി വരനു ഒരു സാമ്യവുമില്ല (അല്ല ഇനി ഇപ്പൊ ഇങ്ങനെ അല്ലെ പറയാൻ പറ്റൂ ;) ) , ടൈറ്റാനിക്‌ ലെ കപ്പൽ പോലെ ജീവിതം മുങ്ങും എന്ന പേടിയുമില്ല... സിനിമ കണ്ടപ്പോൾ ഉള്ള പ്രയാസം ഓർത്തിട്ടു തന്നെ ..തമാശകൾ അമേരിക്കൻ accent-ൽ  അങ്ങോട്ട്‌ വരുമ്പോൾ ഒരു മാതിരി വൃത്തിക്കെട്ട ഫീലിംഗ് ആണ് .  തമാശ  പറയുന്ന ആളെ നോക്കണം, അവരുടെ മുഖത്ത് വരുന്ന ഭാവം നോക്കണം, അത് കേട്ടിരിക്കുന്നവരുടെ ഭാവങ്ങൾ ശ്രദ്ധിക്കണം, പിന്നെ ആ കറക്റ്റ് ഭാവം നമ്മൾ നമ്മുടെ മുഖത്ത് കൊണ്ട് വരണം ... ടൂ much... ടൂ much ...ഇംഗ്ലീഷ് സിനിമയ്ക്കു ഇഗ്ലിഷ് subtitles ഇട്ടു കൂടെ ഈ പഹയന്മാര്ക്ക്!

ഈ അനുഭവം ശിഷ്ട കാല ജീവിതത്തിൽ ഇനി അനുഭവിച്ചു കൊണ്ടേ ഇരിക്കെണ്ടേ...എന്റെ പാട്ടംബലതിലമ്മെ!!! ഇതിനു ഒരു പരിഹാരമായി ഗുജറാത്തിൽ ചേച്ചിയുടെ വീട്ടില് vacation ചിലവൊഴിക്കാൻ ചെന്നപ്പോൾ അവിടുത്തെ NIIT-യിൽ C# sharp ക്ലാസിനു അങ്ങ് ചേർന്നു ...അവിടെ NIIT-യിൽ എല്ലാരും അമേരിക്കൻ ഇംഗ്ലീഷ്ലാണ് പോലും സംസാരം...ഇനി ഇപ്പൊ ഞാനും ഇംഗ്ലീഷ് തമാശകൾ അങ്ങ് പറയും ആഹാ.. നമ്മളോടാ കളി!!!

അങ്ങനെ ആദ്യ ക്ലാസ്സിൽ ചെന്നു. ഒരൊറ്റ മലയാളീ പൊലുമില്ല.. ഒരു പയ്യന് വന്നു പരിച്ചപ്പെട്ടു. നല്ല സോഷ്യൽ ആയ കുട്ടികൾ.. സര് വന്നു പരിചയപ്പെദുന്നു ബിക്രാന്ത് സാർ!! നല്ല ബ്രിതിക്കെട്ട പേര്!.. എന്റെ turn ആയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു നിന്നു . ഉടനെ നേരത്തെ പരിചയപ്പെട്ട പയ്യന് വിളിച്ചു പറയുവാ "She is Mallu " എന്നു.. പോട്ടൻ!!! രണ്ടോ മൂന്നോ പ്രാവശ്യം ഞാൻ പേര് പറഞ്ഞു കൊടുത്തതാ .. Manju എന്ന് പറയാൻ ഇത്ര പാടാണോ!!!  ഞാൻ തിരുത്തി പരഞ്ഞു. "നോ, ഐ അം Manju ". സമ്മതിക്കില്ല, പിന്നെയും അവൻ പറയുന്നു  ഞാൻ മല്ലു ആണെന്ന്!!! ഇപ്രാവശ്യം ഇത്തിരി കടുപ്പത്തിൽ തന്നെ പറഞ്ഞു, "നോ ഐ അം MANJU ." . ക്ലാസിലെ  കൂട്ട ചിരികൾക്കൊപ്പം കല്യാണിക്കുട്ടി ഇരുന്നു.

ഭാവി വരനുമായി ചാറ്റിങ് മുറപോലെ നടക്കുന്ന സമയം ആണ്..ക്ലാസ്സ്‌ തുടങ്ങിയ ദിവസം പുള്ളിയുടെ ഒരു ഇമെയിൽ വന്നു. അതിൽ ഇത്ര മാത്രം  ."Class engine?".. തലങ്ങും വിലങ്ങും വായിച്ചു നോക്കി.. എന്ത് ENGINE ???  അതിനു ഞാൻ mechanical ഒന്നും അല്ലെല്ലോ പഠിക്കാൻ പോയത്! അതോ ഇനി "Class started?" എന്നതിന് "Class ENGINE ?" എന്നും ചോദിക്കാൻ പറ്റുമോ? English പദ പ്രയോഗം ഒരു അന്തവും കുന്തവുമില്ല.. ചെരുക്കനോട് തന്നെ സംശയം ചോദിച്ചാല നാണക്കേടാവില്ലേ .. ശോ.. ഉടനെ തന്നെ കല്യാണിക്കുട്ടിയുടെ ചേച്ചിയോടും, ഇംഗ്ലീഷ് അരച്ച് കലക്കി കുടിച്ച കസിൻ ദീപയോടും ചോദിച്ചു. Deepa പറഞ്ഞു "ചേച്ചി, അമേരിക്കയിലെ ഇംഗ്ലീഷ് നമ്മുടെ ബ്രിട്ടീഷ്‌ ഇംഗ്ലീഷ്മായി നല്ല difference ഉണ്ട്.. ഇത് അവിടുത്തെ slang ആകും. Kalyanikkutty's ചേച്ചി അത് ശെരിയും വെച്ചു .. എന്തായാലും പിന്നീടുള്ള ദിവസങ്ങളിൽ start എന്ന വാക്കു എവിടെ കണ്ടാലും കല്യാണിക്കുട്ടി അത് "ENGINE" കൊണ്ട് അങ്ങ് replace ചെയ്യുതു കളയും .. എല്ലാരും അറിയട്ടെ കല്യാണിക്കുട്ടിയും American ആണെന്ന്! ഹല്ല പിന്നെ!

വാൽ കഷ്ണം- പിന്കാലത്ത് അമേരിക്കയിൽ ജീവിതം തുടങ്ങിയതിനു ശേഷം മംഗ്ലീഷിൽ എഴുതാൻ പഠിച്ചപ്പോൾ ആണ് കല്യാണിക്കുട്ടിയുടെ ENGINE ശെരിക്കും സ്റ്റാർട്ട്‌ ആയതു..

Engine/Engane undu koottuaare new year?
 

1 comment: