തിരുവല്ല അന്ന് ഇത്രയും വളര്‍ന്നിട്ടില്ല. ഒരു കൊച്ചു പട്ടണം, അതിന്‍റെ ഒരു കോണില്‍ ഓടിട്ട കുറെ കടകള്‍, അതില്‍ ഒന്ന് ഒരു പ്രിന്‍റിംഗ് കട. അതിന്‍റെ മുന്‍പില്‍ ആണ് ഞാന്‍ എന്നും ബസ് ഇറങ്ങിക്കൊണ്ടിരുന്നത്. ആ കട കാണുന്നത് എനിക്ക് വെറുപ്പായിരുന്നു, അതിന്‍റെ owner- നു എന്നെ പേടിയും! അതിന്‍റെ പിന്നില്‍ ഒരു ചെറിയ വലിയ കഥ ഉണ്ട്. ഇതാ, ഇവിടെ തുടങ്ങുന്നു എന്‍റെ ആത്മ കഥ രണ്ടാം ഭാഗം.
Msc second year തീരാറായപ്പോള്‍ ഫസ്റ്റ് ഇയര്‍ റിസള്‍ട്ട് വന്നു. എനിക്ക് ക്ലാസ്സില്‍ distintion- നോടെ ഫസ്റ്റ്! അധ്യാപകര്‍ക്ക് എന്നോട് ഒരു വാത്സല്യം, കൂട്ടുകാര്‍ക്ക് ഒരു സ്നേഹം, juniors- നു ഒരു ബഹുമാനം... ഉം....... not bad at all... സംഗതി എനിക്ക് ക്ഷ പിടിച്ചു.
സെക്കന്‍റ് year-ല്‍ ഇനി exam ഇല്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. Exam board-കാര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി. Board-കാര്‍ക്ക് നല്ല ബുദ്ധി തോന്നിയില്ലെലും വീട്ടുകാര്‍ക്ക് നല്ല ബുദ്ധി തോന്നി. എന്‍റെ കല്യാണം fix. പക്ഷെ പരീക്ഷ എഴുതണം എന്ന condition. ഹോ.. ചെക്കനെ അങ്ങ് പിടിച്ചു പോയി അല്ലായിരുന്നെ.... അല്ലായിരുന്നെ എന്നാ ചെയ്യാനാ, പരീക്ഷ അപ്പോഴും എഴുതേണ്ടി വന്നേനെ. ഇതിപ്പോ സ്വന്തം വീട്ടുകാര്‍ മാത്രമല്ല ചെക്കന്‍റെ വീട്ടുകാരും result അറിയും. അതും ചെക്കനും, ചെക്കന്‍റെ പെങ്ങളും ഏല്ലാം University First Rank holders... ആകെ നാണക്കേട് ആകുമെല്ലോ പുണ്യാളഛാ!!! പാമ്പ് കടിച്ചവന്റെ തലയില്‍ ഇടിത്തീ വീണ പോലെയായി എന്‍റെ അവസ്ഥ. ഇനി ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്തൊക്കെയോ പഠിച്ചു, എന്തൊക്കെയോ എഴുതി, പരീക്ഷ തീര്‍ന്നു.
ഇനിയും കിടക്കുന്നു practicals, projects, viva, seminar .... കടമ്പകള്‍ ബാക്കി. അതിനു മുന്‍പ് വന്നു എന്നെ ഒന്ന് കെട്ടിക്കൂടെ ഇവന്??? ലീവ് കിട്ടുന്നില്ല പോലും! എന്നെ നാണം കേടുതിയെ അടങ്ങൂ. നോക്കിക്കോ, ഞാന്‍ മാനഹാനിക്കു കേസ് കൊടുക്കും @#*^.......
കല്യാണം എന്ന് കേട്ടപ്പോള്‍ സാറ്മ്മാര്‍ക്ക് ദേഷ്യം, പഠിത്തം ഉഴപ്പില്ലേ, seminar , viva ഒക്കെ കഴിഞ്ഞിട്ട് നോക്കിയാ പോരായിരുന്നോ എന്ന് ഒക്കെ എന്‍റെ മുന്നിലും പിന്നിലുമായി നിന്ന് പുലമ്പി. എനിക്ക് ആകെ പേടിയായി. കുറെ internals ഇവരുടെ കയ്യില്‍ ഉള്ളതാണ്. ഉഴപ്പുന്നില്ല എന്ന് ബോധ്യായാലെ അതൊക്കെ കിട്ടു. നമ്മളിലുള്ള മടി പമ്പ കടന്നു. written exam എന്തായാലും പോക്കായി. ഇനി practicals-m viva-ലും ആയി പഴയ പ്രതാപം വീണ്ടെടുക്കണം. കൃഷ്ണാ കാപ്പാതുന്ഗോ....
അങ്ങനെ പ്രൊജക്റ്റ്-ന്റെ തയ്യാറെടുപ്പിലാണ് ഞാന്‍. crystal growth ആണ് ഞാന്‍ എടുത്തത്. ഉള്ളതില്‍ വേഗം ചെയ്യാവുന്നത്. അങ്ങനെ അത് ഒരു കരക്കെതി, ഇനി thesis submit ചെയ്യണം. ഞാന്‍ ഉഴാപ്പിന്നില്ലെന്നു തെളിയിക്കാന്‍ ആദ്യമേ തന്നെ thesis print ചെയ്യാന്‍ മുന്‍ പറഞ്ഞ പ്രിന്‍റിംഗ് കടയില്‍ കൊടുത്തു. എന്നും ഹജിര്‍ വക്കാന്‍ ആ കടയില്‍ കയറി ഇറങ്ങി. ഹോ എന്താ ജാടാ അതിന്‍റെ ഓണര്‍ക്ക്! ഇതൊക്കെ എന്തോന്ന് thesis എന്ന മട്ടില്‍ അയാളും, ഇതാണ് thesis എന്ന മട്ടില്‍ ഞാനും.
ആഴ്ച രണ്ടു കഴിഞ്ഞു. പതിയെ പതിയെ ക്ലാസ്സിലെ എല്ലാവരും thesis first copy submit ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഹജിര്‍ വെപ്പ് ദിവസം രണ്ടു നേരം ആക്കി കൂട്ടി. ആഴ്ച ഒന്നും കൂടി കഴിഞ്ഞു, എന്‍റെ മാത്രം thesis ഇപ്പോഴും printing കടയില്‍ തന്നെ. Jacob Mathew sir എന്നെ പതിയെ വിളിച്ചു, എന്നിട്ട് അല്പം വിഷമത്തോടെ പറഞ്ഞു "കുട്ടിയുടെ thesis മാത്രം കണ്ടില്ല". ഞാന്‍ ഹജിര്‍ വെപ്പ് കാര്യം പറയാന്‍ വായ തുറന്നപ്പോള്‍ sir ദേഷ്യത്തില്‍ ഒരു ഡയലോഗ്-ഉം "ഇപ്പൊ കുട്ടിക്ക് പഠിത്തത്തില്‍ ഒന്നുമല്ലല്ലോ ശ്രദ്ധ " . ഒന്ന് കൂടി ശ്രമിച്ചു നോക്കാനായി ഞാന്‍ "സാര്‍, അത്.... ഞാന്‍..." വിക്കിയും മൂളിയും പറയാന്‍ തുടങ്ങിയപ്പോള്‍, മതി എന്ന് ആംഗ്യം കാണിച്ചു കൊണ്ട് സാര്‍ നടന്നകന്നു . ദാ... എന്‍റെ internal marks എന്നെ കൊഞ്ഞനം കുത്തി സാറിന്‍റെ കൂടെ തിരിഞ്ഞു നടക്കുന്നു. ഞാന്‍ ആകെ തളര്‍ന്നു. പിന്നെ എന്നിലെ രോഷം ആളി കത്തി. Printing കടയിലെ മനുഷ്യന്‍റെ മുന്‍പില്‍ ഞാന്‍ ഒരു നരസിംഹമായി അവതരിക്കും. ഞാന്‍ ദേഷ്യം കൊണ്ട് നിന്നു വിറക്കാന്‍ തുടങ്ങി. Class കഴിഞ്ഞിട്ടും ഞാന്‍ അതേ ദേഷ്യത്തില്‍ തന്നെ. ഇന്ന് കടയില്‍ ചെന്നിട്ടു രണ്ട് പറഞ്ഞിട്ടേ ഞാന്‍ അടങ്ങൂ എന്ന് ക്ലാസ്സില്‍ പ്രഖ്യാപിച്ചു ബസ് കയറി.
എന്‍റെ ദേഷ്യം കണ്ട് പേടിച്ചു ക്ലാസ്സിലെ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ കുന്നംതാനംകാരി Jenie-യും, തലവടിക്കാരി രേഷ്മിയും കൂടെ ബസ് കയറി. ബസ് ഇറങ്ങി ഞാന്‍ വാണം വിട്ട പോലെ ആ കടയില്‍ ചെന്ന് നിന്നു. ഞാന്‍ നോക്കി , അതാ നില്‍ക്കുന്നു എന്നെ തെറി കേള്‍പ്പിച്ച ആ മനുഷ്യന്‍. എന്‍റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അയാള്‍ക്ക് എന്തോ പിശക് തോന്നിയിട്ട് പതിയെ കസേരയില്‍ നിന്നും പൊങ്ങി. ഞാന്‍ വളരെ ക്രൂരമായി അയാളെ നോക്കി, പിന്നെ "ബേഏഏഏഏഹ്ഹ്ഹെ ......" എന്നൊരു ശബ്ദത്തോടെ ഒരു ഒറ്റ കരച്ചില്‍. അയാളെക്കാളും ഞെട്ടിയത് എന്‍റെ കൂടെ വന്ന കൂട്ടുകാരികള്‍ ആയിരുന്നു. അയാള്‍ എന്നോട് ചോദിക്കുന്നു " എന്തിനാ കുട്ടി കരയുന്നെ?, എന്താ പറ്റിയെ? " എന്നൊക്കെ . ഞാന്‍ ദേഷ്യപ്പെടാന്‍ വീണ്ടും ഒരു ശ്രമം നടത്തി. പിന്നെയും "ബ്ബേ...." ശബ്ദം പുറത്തു വന്നതൊഴിച്ചാല്‍ scene വളരെ മോശം ആയികൊണ്ടിരുന്നു. ആളുകള്‍ കൂടാന്‍ തുടങ്ങി. കൂടെ വന്ന കൂട്ടുകാരികള്‍ കാര്യങ്ങള്‍ വിശദമായി അങ്ങേരോട് പറയുമ്പോഴും ഞാന്‍ ദീന രോദനം തന്നെ. അയാള്‍ പറഞ്ഞു "അയ്യോ മോള് കരയാതെ. Thesis ഇപ്പൊ print ചെയ്തു തരാം. " . എല്ലാരും കൂടെ പിടിച്ചു എന്നെ അയാളുടെ കസേരയില്‍ ഇരുത്തി. എനിക്ക് സൌകര്യമായിട്ടിരുന്നു കരയാന്‍ സോഡാ-നാരങ്ങ വെള്ളം ഒക്കെ വരുത്തി തന്നു. അത് ഏങ്ങലടിച്ചു വലിച്ചു കുടിച്ചു തീര്‍ന്നപ്പോഴേക്കും എന്‍റെ thesis മേശപ്പുറത്തു എത്തി.
അതും പെറുക്കി കെട്ടി നെഞ്ചോടോതുക്കി, കൂടി നിന്ന ആരുടേയും മുഖത്ത് നോക്കാതെ ഞാന്‍ വേഗം നടന്നു, എന്‍റെ കണ്ണീരിന്‍റെ വിലയുള്ള ആ thesis-മായി.
angane nerode nirbhayamayi thanne thudangi vechu lle.....nannayittundu kalyanikutty
ReplyDeleteayyo.. theerno..enittu.. pitte divasam endhaayi..
ReplyDeleteനന്ദി ഊര്‍മിള !
ReplyDeleteനന്ദി അനാമിക... പിറ്റേ ദിവസം എന്താകാന്‍, കൂടെ വന്ന കൂട്ടുകാര്‍ സഹായിച്ചു കോളേജ് മുഴുവന്‍ എന്‍റെ വീര പ്രകടനം പാട്ടായി , അത്ര തന്നെ. :)
nannayitund
ReplyDeleteഈ കല്യാണി കുട്ടീടെ ഒരു കാര്യം.. എന്നെ ചിരിപ്പിച്ചു കൊല്ലും
ReplyDeleteനന്ദി Leena and Aji :)
ReplyDeleteGood One Manju.
ReplyDeleteഈ കഥ അന്ന് ഞാൻ അറിഞ്ഞില്ലല്ലോ .. ഒള്ളതാണോ