Wednesday, October 13, 2010

ന്നാലും ന്‍റെ mixie-ടെ അടപ്പേ!!!


Cook ചെയ്യാന്‍ പറഞ്ഞതിന്‍റെ പേരില്‍ ഞാന്‍ തല്ലി പോട്ടിച്ചതാണ് എന്ന് പരക്കെ അഭ്യുഹം ഉണ്ടെങ്കിലും സത്യം അങ്ങനെ അല്ല. പൊട്ടി, അത്രേ ഉള്ളൂ. ഇതൊക്കെ ആരോട് പറയാന്‍!!!

നിങ്ങള്‍ എങ്കിലും വിശ്വസിക്കൂ... നാട്ടുകാരെ, ഈ വീട്ടുകാരീടെ mixie-ടെ അടപ്പ് വളരെ നിര്‍ഭാഗ്യകരമായി താഴെ വീണു ഉടഞ്ഞു പോയി. കഴിഞ്ഞ ഒരു വര്‍ഷം ആ പൊട്ടിയ അടപ്പ് ഇടയ്ക്കിടയ്ക്ക് M-Seal വെച്ച് ഒട്ടിച്ചു ഒട്ടിച്ചു എന്‍റെ seal തീര്‍ന്നു, എന്നു മാത്രമല്ല അതുമായുള്ള യുദ്ധത്തില്‍ അടപ്പ് രണ്ടു കഷ്ണമാവുകയുംച്ചെയ്തു. അടപ്പ് ഒരു പ്രത്യേക രീതിയില്‍ ലോക്ക് ആവാതെ ഇനി പ്രവര്‍ത്തിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു mixie വിദ്വാനും സമരതിലായി.അടുക്കള പ്രവര്‍ത്തന രഹിതമാവാന്‍ ഇനിയും വേറെ കാരണം വേണ്ടല്ലോ!. ഇപ്പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അടപ്പ് മാറ്റി മേടിക്കാന്‍ പോയതാണ് ഈ കുറിപ്പിന്‍റെ പ്രചോദനം!

നാട്ടില്‍ വളരെ പേര് കേട്ട ഒരു electronic കടയിലേക്ക് ഞാനും എന്‍റെ ഭര്‍ത്താവും ഈ പറഞ്ഞ mixie-ടെ പൊട്ടിയ അടപ്പുമായി കയറി ചെന്നു. അഹാ... വളരെ നല്ല സ്വീകരണം... ഞങ്ങളുടെ ആഗമനഉദ്ദേശ്യം കട ഉടയോടു അറിയച്ചു. ദാ വരുന്നു ഒരു യുവ കോമളന്‍, ഒരു പയ്യന്‍. അവന്‍ നല്ല ചിരിയോടെ എന്നോട് ചോദിക്കുന്നു, : " ഏതു mixie ആണ് മോളെ ? "

(വെറും 25-26 വയസ്സ് തോന്നിപ്പിക്കുന്ന ചെറുക്കന്റെ മോള് വിളി കേട്ടത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിശദമായി explain ചെയ്തു . )


ഞാന്‍: "Sumeet. അടപ്പ് കൊണ്ട് വന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ ഉടനെ മേടിച്ചതാ... Mixie-ക്ക് കുഴപ്പം ഇല്ല. അടപ്പ് മാത്രം കിട്ടിയാല്‍ മതി."


Bag-ല്‍ നിന്നും അടപ്പ് തപ്പി എടുത്തു കൊടുക്കുന്നു. അതിനിടെ ഭര്‍ത്താവിനെ തോള് കൊണ്ട് ഒന്ന് തട്ടി "കണ്ടോടെ " എന്ന style-ല്‍ നില്‍ക്കാന്‍ ഞാന്‍ മറന്നില്ല.
കടയിലെ പയ്യന്‍ അടപ്പ് ഒന്ന് നോക്കി, പിന്നെ എന്നെ നോക്കി : "ഇത് ജാമ്പവാന്‍റെ കാലത്തെ ആണെല്ലോ! ഈ model തന്നെ ഇപ്പൊ ഇല്ല. ന്നാ വേറെ mixie നോക്കട്ടെ? "
ഞാന്‍ ശെരി എന്ന് ദയനീയമായി തല ആട്ടി.


പയ്യന്‍ അപ്പുറത്ത് നിന്ന ഒരു പെങ്കോചിനോട് : "ദെ ഈ ആന്‍റിക്ക് പുതിയ mixie കാണിച്ചു കൊടുത്തെ" .

"ആന്‍റി...... ആന്‍റി......ആന്‍റി.....ആന്‍റി....." ഏതോ പരസ്യത്തില്‍ കേട്ട പോലെ അതിങ്ങിനെ എന്‍റെ കാതുകളില്‍ അലയടിച്ചപ്പോള്‍ എന്‍റെ side-ല്‍ നിന്നും അടക്കിയ ഒരു ചിരി ശബ്ദവും.

ആ മോള് വിളി ഒന്ന് ശെരിക്കും ആസ്വദിക്കുന്നതിനു മുന്‍പേ വന്ന ആഖാതത്തില്‍, കാറിന്‍റെ front seat-ല്‍ കൈയ്യില്‍ 4300 രൂപയുടെ bill-ഉം പിടിച്ചു ഞാന്‍ പിറുപിറുത്തു "...ന്നാലും ന്‍റെ mixie-ടെ അടപ്പേ!!!" .


16 comments:

  1. :-D... nice one... you mentioned that we have met... have we, really? I have such a bad memory...

    ReplyDelete
  2. അടപ്പു വാങ്ങാന്‍ പോയിട്ടു മിക്സി വാങ്ങിയതില്‍ വൈരുദ്ധ്യമില്ലേ ?
    :-)

    ReplyDelete
  3. നന്ദി ഫാത്തിമ. നമ്മള്‍ കണ്ടിട്ടുണ്ട്, ഏതൊക്കെയോ birthday പാര്‍ടികളില്‍ , issaquah- യില്‍ .

    ReplyDelete
  4. വളരെ നന്ദി ഉപാസന. എഴുതിയപ്പോള്‍ ഒരു വരി വിട്ടുപോയതിനാല്‍ വൈരുധ്യം തോന്നാം.

    M-seal-മായുള്ള യുദ്ധത്തില്‍ അടപ്പ് രണ്ടു കഷ്ണമായി. അടപ്പ് ഒരു പ്രത്യേക രീതിയില്‍ ലോക്ക് വീഴാതെ ആ mixie പ്രവര്‍ത്തിക്കാന്‍ കൂട്ടാക്കാതെ സമരതിലുമായി.

    8 വര്‍ഷത്തെ വിശിഷ്ട സേവനം കണക്കിലെടുത്ത് പൊന്നാട അണിയിച്ചു mixie -യെ ഇപ്പോള്‍ garage-ലേക്ക് കുടിയിരുത്തി.

    ഒരു തുടക്കക്കാരിയുടെ ബ്ലോഗ്ഗില്‍ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിനു വളരെ നന്ദി. തുടര്‍ന്നും ഇതേ പോലെയുള്ള സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!

    ReplyDelete
  5. Veena, nice one...puthiya mixie Sumeet thanne anoo? btw, Sumeet 110v il work cheyunna mixie irakkunundu ennu ariyillarunnu......njan karuthi Preeti mathre angane kittunna...

    ReplyDelete
  6. മോളെ എന്നുള്ള വാക്കിന് മുന്‍പ്‌ അവന്‍ ചേര്‍ത്ത വാക്ക്‌ എന്തിനാ വിട്ടു കളഞ്ഞത്

    ReplyDelete
  7. മറ്റൊരു കാര്യം എനിയ്ക്ക് തോന്നുന്നത്:

    ആന്‍റി എന്നു വിളിക്കാന്‍ നല്ലവനായ ഭര്‍ത്താവുദ്യോഗസ്ഥന്‍ വല്ല കൈക്കൂലി കൊടുത്തു കാണും. തീര്‍ച്ച

    ReplyDelete
  8. Haha chechi ..super comedy aytundallo...nnalum avante oru dhairyam...

    ReplyDelete
  9. അമ്മൂമ്മേ എന്നാണു വിളിക്കെണ്ടാതെങ്കിലും കണ്ടാല്‍ തീരെ പ്രായം തോന്നില്ലത്തത് കാരണം ആ മോള് വിളിക്ക് മുന്‍പില്‍ എന്തേലും ഉണ്ടായിരുന്നതായി ഞാന്‍ വിശ്വസിക്കുന്നില്ല.

    പക്ഷെ, കൊച്ചേട്ടന്റെ അടുത്ത ആരോപണം ഞാന്‍ മുഖവിലക്ക് എടുക്കുന്നു... ഞാന്‍ വിശദമായി ഒന്ന് വിശകലനം ചെയ്യുന്നതാണ് :D

    നന്ദി കൊച്ചേട്ടാ...

    ReplyDelete
  10. ശാലിനി, വളരെ നന്ദി...sumeet mixie പണ്ട് New York-ല്‍ നിന്നും വരുത്തിയതായിരുന്നു. ഇപ്പോള്‍ Premier ആണ് മേടിച്ചത്.

    ReplyDelete
  11. kumaraaa.. kashtam.. mixie maathrame ullo atho matte sadanagalude avastha ithano??

    ReplyDelete
  12. ഹ..ഹ. ഇതാ ഈ പെണ്ണൂങ്ങളുടെ കുഴപ്പം സുഖിപ്പിക്കലുകളില്‍ വീണു പോകുന്നു. അതു കൊണ്ട് തന്നെ സുഖിപ്പിക്കലല്ലാതെ പറയട്ടെ.. പോസ്റ്റ് രസകരമായി.

    ReplyDelete
  13. LMAO..kalyanikuttyy..manjuvee..entha katha..arinjillatto ithonnum..thakarppan..:D:D

    ReplyDelete
  14. ഇപ്പൊ ചെക്കന്മാര്‍ക്ക് വിവേകം വച്ചു, നേരെ ആന്റി ന്നാ വിളി..i miss them though, my very recent experience was in josco, ekm..ഇത്രയും സുന്ദര കുട്ടന്മാരെ സ്വര്‍ണ്ണ കടയില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല

    ReplyDelete