എന്റെ അനുഭവ കഥ ആയാലോ?
എന്നാ തുടങ്ങട്ടെ?
വീട്ടിലെ കൊച്ചു കുട്ടി ആയതു കാരണം അടുക്കളയില്‍ കയറുന്നത് തിന്നാന്‍ വല്ലതും ആയോ എന്ന് നോക്കാന്‍ മാത്രമായിരുന്നു. അപ്പോഴെല്ലാം അമ്മ chorus പോലെ എപ്പോഴും പറയുമായിരുന്നു "ഈ പെണ്ണിനെ കെട്ടുന്നവന് കഷ്ടപെടുമെല്ലോ , ഈശ്വരാ!!!" . നമുക്ക് ഇത് കേട്ട് കേട്ട് ശീലമായതു കാരണം നമ്മളും കൂടെ അങ്ങ് പറയും, അങ്ങനെ അമ്മയെ മയക്കും. :)
അങ്ങനെ മയക്കി മയക്കി MSc 2nd year ആയി. പതിയെ കല്യാണ ആലോചനകള്‍ തുടങ്ങി. നമള്‍ക്ക് അപ്പോഴും ഒരു കുലുക്കവുമില്ല, അടുക്കളയില്‍ കേറും അമ്മ ഉണ്ടാക്കി വൈക്കുന്നത് കഴിക്കും . അങ്ങനെ സുഖമായി കഴിയുന്ന സമയത്ത്, MSc model exam നടക്കുന്ന സമയത്ത്, ദാ ഒരു കല്യാണ ആലോചന, ചെക്കന് വന്നു , interview എടുത്തു, pass ആയി എന്ന് അറിയിച്ചു. ഹോ നമുക്ക് പെരുത്ത സന്തോഷമായി, പക്ഷെ ഒരു കടമ്പ കൂടി - ചെക്കന്റെ പെങ്ങള്‍ക്ക് ഇഷ്ടമാവണം പോലും !!! ഓ പിന്നെ, പെങ്ങള് ഇങ്ങു വരട്ടെ , നമ്മള് കുപ്പിയില്‍ ആക്കും എന്ന ജാടയില്‍ ഞാനും.
രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ Scientist കൂടി ആയ പെങ്ങള് പരിവാരങ്ങളുമായി വന്നു. അതൊരു interview തന്നെ ആയിരുന്നു. ചോദ്യങ്ങള്‍ കൂടുതലും അടുക്കള related കാര്യങ്ങള്‍ ... നമ്മള് പതിയെ പതുങ്ങാന്‍ തുടങ്ങി. ഒടുവിലത്തെ ചോദ്യം - " എന്തെല്ലാം ഉണ്ടാക്കാന്‍ അറിയാം?" . ഞാന്‍ അമ്മയുടെ chorus മനസ്സില്‍ ഓര്‍ത്തു, പിന്നെ രണ്ടും കല്പ്പിച്ചു അങ്ങ് പറഞ്ഞു - "അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, കൂടുകറി, എരിശ്ശേരി ,..." (പെങ്ങളുടെ മുഖം സന്തോഷം കൊണ്ട് വികസിച്ചു പൊട്ടാറായി ) ... കുറച്ചു ഒന്ന് പരുങ്ങിയിട്ടു ഞാന്‍ പറഞ്ഞു തീര്‍ത്തു "... ഇതൊന്നും ഉണ്ടാക്കാന്‍ അറിയില്ല. മുട്ട പൊരിക്കാന്‍ അറിയാം" എന്ന്. പെങ്ങടെ വികസിച്ച മുഖം ശുഷ്കിച്ചു ഉണങ്ങി. ഞാന്‍ ചേച്ചിയെ സമാധിനിപ്പിച്ചു "ചേച്ചി പേടിക്കേണ്ട, ഞാന്‍ എല്ലാം പഠിച്ചോള്ളാം ." ആ ഉറപ്പിന്റെ പുറത്തു ആണെന്ന് തോന്നുന്നു അവര്‍ എല്ലാരും എന്നെയ്യും എന്റെ ചെക്കനേയും കല്യാണം കഴിക്കാന്‍ അനുവദിച്ചു ... ഹീഇയ്യാ ഇനി exam എഴുതാന്‍ പോകേണ്ടല്ലോ !!! ആദ്യം മനസ്സില്‍ വന്നത് അതായിരുന്നു. എവിടെ , ആര് സമ്മതിക്കാന്‍!!!- ഭാവി അമ്മായിയപ്പനും അച്ഛന്റെ കൂടെ മറ്റൊരു വില്ലന്‍ വേഷത്തില്‍ മുന്നില്‍ അവതരിച്ചു! അങ്ങനെ പരീക്ഷ എഴുതി.
ഭാരങ്ങള്‍ എല്ലാം ഇറക്കി വെച്ച് കല്യാണം എന്നാവും എന്ന് നോക്കി നോക്കി കലണ്ടര്‍ പത്തു വര്‍ഷം പഴയ പോലെയായി. കല്യാണത്തിന് ഇനിയും നീണ്ട ഒരു വര്‍ഷം കൂടി. അമ്മയുടെ chorus- നു ചെറിയ മാറ്റം വന്നതൊഴിച്ചാല്‍ നമുക്ക് ഒരു മാറ്റവും ഇല്ല. ഇപ്പോള്‍ അമ്മ എന്റെ ചെക്കന്റെ പേര് include ചെയ്തിരിക്കുന്നു. "ജ്യോതിഷ് കഷ്ടപ്പെടുമെല്ലോ! ഈശ്വരാ!" എന്നാക്കി. കൊള്ളാം ..കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. നമ്മള് happy.
പറഞ്ഞു പറഞ്ഞു കല്യാണം ഇങ്ങു അടുത്തു. May- ല്‍ കല്യാണം! April തീരായാപ്പോള് നെഞ്ചില്‍ ഒരു പിട പിടപ്പ്. ഉള്ള നേരത്ത് അമ്മയുടെ പുറകെ ബുക്കും കൊണ്ട് നടപ്പായി. Chemical equations എഴുതുന്ന പോലെ " കുമ്പളങ്ങ + വഴുനങ്ങ + കായ + മുളക് പൊടി + മല്ലി പൊടി + ........ + കാരറ്റ് ------> " എന്നൊക്കെ എഴുതിയെടുത്തു ഒരു വലിയ recipe ബുക്ക് ഉണ്ടാക്കി. ഇനി എന്ത് പേടിക്കാന്‍!!!
അങ്ങനെ കല്യാണം കഴിഞ്ഞു. രണ്ടു ആഴ്ചത്തെ വിരുന്നു പോകല്‍ എല്ലാം കഴിഞ്ഞു എന്റെ ചെക്കന്റെ കൂടെ ഞാന്‍ നാട് വിട്ടു. ഇവിടെ വന്നു ഒരു ആഴ്ച കൂട്ടുകാരുടെ ഒക്കെ വീട്ടില്‍ വിരുന്നുണ്ട് നടന്നു. അങ്ങനെ ഞാന്‍ അടുക്കളയില്‍ കേറാന്‍ പോകുന്നു. എന്തിനു പേടി, എന്റെ recipe book കൈയ്യില്‍ ഉണ്ടെല്ലോ. ഞാന്‍ ബുക്കും എടുത്തു അടുക്കളയിലേക്കു march ചെയ്തു. ഒരു യുദ്ധത്തിന് പോകുന്ന വീര്യത്തോടെ നമ്മള് ready. പച്ചക്കറികള്‍ എടുക്കുന്നു, വെട്ടുന്നു, പുഴുങ്ങുന്നു, എന്തൊക്കെയോ ചെയ്യുന്നു... എന്താണേല്‍ എന്നാ അഞ്ചു കൂട്ടം കറികള്‍ റെഡി. സാമ്പാര്‍, തീയല്‍, രണ്ടു കൂട്ടം തോരന്‍, അവിയല്‍, നല്ല തുമ്പപ്പൂ പോലുള്ള ചോറും. വിശപ്പിന്റെ വിളി നല്ലോണം എത്തിയിട്ടേ ചെക്കനെ കഴിക്കാന്‍ വിളിച്ചുള്ളൂ. പുള്ളി വന്നു നോക്കിയപ്പോള്‍ ഞെട്ടി, നല്ല കൊതിപ്പിക്കുന്ന കൂട്ടാനുകള്‍ മേശപ്പുറത്തു നിരന്നങ്ങു ഇരിക്കുവല്ലേ! എന്റെ കവിളില്‍ പതിയെ ഒന്ന് നുള്ളി , എന്നിട്ട് അല്പം പരിഭവത്തില്‍ പറഞ്ഞു "കൊച്ചു കള്ളി, ഒന്നും ഉണ്ടാക്കാന്‍ അറിയില്ലാന്നു പറഞ്ഞിട്ട് ??? " . ഞാന്‍ യുദ്ധം ജയിച്ച Saddam-നെ പോലെ "ഇതൊക്കെ നമുക്ക് പുല്ലല്ലേ" എന്നാ മട്ടില്‍ നിന്നു.
ചോറ് വിളമ്പി, കഴിക്കാന്‍ തുടങ്ങി. ഓരോന്ന് കഴിക്കുമ്പോഴും ആഹാ.. അടിപൊളി എന്നൊക്കെ പറയുന്നുണ്ട് കക്ഷി. മുഖ ഭാവം കാണുമ്പോള്‍ തെന്നെ അറിയാം.. ഇഷ്ടായി... സാമ്പാര്‍ എടുത്തു കൊണ്ട് പുള്ളി പറഞ്ഞു "അസലായിരിക്കുന്നു"... ഹോ ... ഞാന്‍ പെങ്ങടെ മുഖം മനസ്സില്‍ ഓര്‍ത്തു, ഇവിടെ എങ്ങാനും ആയിരുന്നെങ്കില്‍ കുറച്ചു സാമ്പാര്‍ എടുത്തു ആ വായില്‍ ഒഴിച്ച് കൊടുക്കായിരുന്നു. എന്തായിരുന്നു ചോദ്യങ്ങള്‍!!! അതൊക്കെ ഓര്‍ത്തപ്പോള്‍ ഞാന്‍ ചോറ് ചവച്ചരച്ചു. അപ്പോള്‍ അതാ എന്റെ ഫര്‍ത്തു സാമ്പാര്‍ വീണ്ടും എടുത്തു ചോറിലേക്ക് കമതിക്കൊണ്ട് പറയുന്നു "ഇ പുളിങ്കറി അടിപൊളി ട്ടോ" .
വായിലേക്ക് ഇട്ട ചോറുരുള ചവക്കാതെ തന്നെ ഇറങ്ങി പോയി!
pakshe ee sambar (july12) adipoliyayirunnu tto...
ReplyDeletegopan
നന്ദി ഗോപന് നന്ദി! :)
ReplyDeletechorurula thuppaaanjathu baagyam?
ReplyDeletekollam ishtayi..you have good style of narration.
ReplyDeleteSerikutta.... :D
ReplyDeleteSureshe, thank you
കല്യാണി കുട്ട്യേ അടിപൊളി ആയിരിക്കുന്നു ട്ടോ
ReplyDeleteനന്ദി രാജൂട്ടാ... :)
ReplyDeleteകല്യാണിക്കുട്ടി വെറും എഴുത്തുകാരിയല്ല, തൂലിക പടവാളാക്കിയ (പ്രത്യേകിച്ച് നാത്തൂനെതിരെ) എഴുത്തുകാരിയാണ്.
ReplyDelete