Friday, April 1, 2011
മടി മാറി
Wednesday, March 30, 2011
But, Why Acha Why???
കുളിമുറിയുടെ വാതിലില്‍ മുട്ടിക്കൊണ്ട്
Sunday, March 13, 2011
March of Amma
കല്യാണിക്കുട്ടി അത്യാവശ്യം വയ്യാഴികയും വലിയ വയറുമായി നടക്കുന്നു. ഈ ഒരു പ്രതിഭാസത്തിന്റെ കൂടെ package deal ആയി കിട്ടുന്ന ചെറിയ തോതില്‍ പല ഭാഗത്തായുള്ള വേദനകളും കൂടെ ആവുമ്പോള്‍ പരമസുഖം!
അങ്ങനെയിരിക്കെ ഒരു ദിവസം ദേവൂട്ടി school-ഇല്‍ നിന്നും വലിയ ഒരു booklet-മായി വരുന്നു. വന്നയുടനെ കൊണ്ടുവന്ന സംഭവത്തെക്കുറിച്ച് കുത്തും കോമയുമില്ലാതെ വര്‍ണിക്കല്‍ലായി . സംഭവം "Arctic region and animals live there" ആണ്. കൊള്ളാം... എത്ര നന്നായാണ് കുട്ടികള്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നത്, അതും പാട്ടും കളികളിലൂടെയും! ഞാന്‍ ആകെ impressed ആയി.
ഞാന്‍ ദേവൂട്ടിയോടു ചോദിച്ചു "What!!! Do I walk like them???" . ദേവൂട്ടി പെട്ടന്ന് എന്‍റെ അടുത്ത് വന്നു എന്നെ സമാധാനിപ്പിക്കുന്ന പോലെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു "No Amma, I didnt mean that. I meant THEY ARE WALKING JUST LIKE YOU!"
Thursday, February 24, 2011
കല്യാണിക്കുട്ടിയും വിശുദ്ധനും!
പ്രീ ഡിഗ്രി അഡ്മിഷന്‍ കാര്‍ഡും കൊണ്ട് Principal- ന്‍റെ റൂമില്‍ നിന്നും ഇറങ്ങി അഭിമാനത്തോടെ ഞാന്‍ ചുറ്റും വീണ്ടുമൊന്നു കണ്ണോടിച്ചു. ആഹാ.. എത്ര പ്രകൃതി രമണീയമായ സ്ഥലം! കണ്ണെത്താ ദൂരത്തോളം റബ്ബര്‍ മരങ്ങള്‍!!! അതിനിടയില്‍ ഒരു കുന്നിന്റെ മുകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന വനിതാ കോളേജ്!!! ആ കോളേജിന്റെ മുറ്റത്തിന്റെ നടുവിലായി രണ്ടു കൈയും ഉയര്‍ത്തി നില്‍ക്കുന്ന ഒരു പുണ്യാളന്റെ പ്രതിമ! പാവം... ഇത്രയും അധികം പെണ്‍പിള്ളാരുടെ ഇടയില്‍ ആകെ ഉള്ള പുരുഷ പ്രജയായി ഇദ്ദേഹം മാത്രം. തലയില്‍ കൈ വെയ്ക്കാന്‍ പോകുമ്പോള്‍ ആരോ "Statue !!!" പറഞ്ഞപോലെ ആണ് കക്ഷിടെ നില്‍പ്പ്. കോളേജില്‍ നിന്നും ഒന്ന് ചാടിയാല്‍ മതി ഹോസ്റ്റലില്‍ എത്താന്‍. അവിടെയും കേറി, ഹോസ്റ്റല്‍ വാര്ടെന്‍ Mother Mercy- യെ കണ്ടു സംസാരിച്ചു. എനിക്ക് എല്ലാം ഇഷ്ടായി... ഞാന്‍ ഇവിടെ ഒരു കാസറ് കസറും. മനസ്സില്‍ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി. വീണ്ടും പുണ്യാളനെ നോക്കി , ഒരു ചെറിയ യാത്ര പറയല്‍.
അങ്ങനെ ആ സുദിനം ആഗതമായി. പെട്ടിയും കിടക്കയുമെടുത്തു ഞാന്‍ നാളെ യാത്രയാവുന്നു. ഹോസ്റ്റല്‍ ജീവിതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍ പോകുന്നു.
രാവിലെ തന്നെ ഉണര്‍ന്നു റെഡിയായി , അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണു. അനുഗ്രഹം മേടിചെന്നോ അതോ ചെയ്യാനിരിക്കുന്ന പാപങ്ങള്‍ക്ക് നേരത്തെ ക്ഷെമ മേടിചെന്നോ അതിനെ വ്യാഖ്യാനിക്കാം. എന്തായാലും ആ പറഞ്ഞത് മേടിച്ചു ഞാന്‍ എന്റെ രണ്ടു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം തുടങ്ങി. അമ്പലവും ചുറ്റുപാടും അമ്പലത്തിന്റെ school - ലുമായി കളിച്ചു വളര്‍ന്ന എനിക്ക് ആ പുണ്യാളനും അദ്ധേഹത്തിന്റെ കോളേജും ഹോസ്റെലും ശീലങ്ങളും എല്ലാം പുതുതായിരുന്നു.
എല്ലാം കാര്യമായി തന്നെ ഞാന്‍ വീക്ഷിച്ചു പഠിച്ചു. എല്ലാ വ്യാഴാഴ്ചയും non-catholics- ഉം catholics-ന്റെ കൂടെ chapel-ലില്‍ പോകണം എന്നത് Mother Mercy-ക്ക് നിര്‍ബന്ധം. അന്നേ ദിവസം ഏതേലും non-catholics-നെ കൊണ്ട് ബൈബിള്‍ വായിപ്പിക്കുക എന്നൊരു അതി ക്രൂരമായ വിനോദം കൂടി ഉണ്ടായിരുന്നു Mother Mercy-ക്ക്. എനിക്ക് എന്തോ ബൈബിള്‍ വായിക്കുന്ന ആ tune നന്നേ ഇഷ്ടായി. അധികം താമസിയാതെ എന്റെ ഊഴം വന്നു. ഭാഗവതം എടുത്തു കണ്ണില്‍ വയ്ക്കുന്ന പോലെ ഞാന്‍ ബൈബിള്‍ ഒക്കെ എടുത്തു കണ്ണില്‍ വെച്ച് ഭക്തിയോടെ ആരംഭിച്ചു. പണ്ടേ ആളുകളെ അനുകരിക്കുന്ന ഒരു ശീലം ഉള്ളത്
കാരണം ഞാന്‍ Mother Mercy- ടെ ശബ്ദം അനുകരിചായിരുന്നു പാരായണം .
അങ്ങനെ അങ്ങനെ വായിച്ചു വായിച്ചു വന്നപ്പോള്‍ ദാ ഒരു "വി. പത്രോസ് ", ഞാന്‍ ഒന്നൂടെ നോക്കി, അതെ "വി. പത്രോസ് " തന്നെ. ങേ! പണ്ടും initials ഒക്കെ ഉണ്ടായിരുന്നോ!!! ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പിന്നെ ഒട്ടും അമാന്തിക്കാതെ പാരായണം തുടര്‍ന്നു ..." V. പത്രോസ് ....". ആ page മുഴുവന്‍ V. പത്രോസ് -നെ കുറിച്ചായിരുന്നെന്നു തോന്നുന്നു. വേറെ ഒന്നും മനസ്സിലായില്ലെങ്കിലും V. പത്രോസ് ഏതോ വലിയ പുള്ളി ആണെന്ന് മാത്രം മനസ്സിലായി, അല്ലേല്‍ പിന്നെ Bible-ല്‍ ഒക്കെ V. പത്രോസ്നെ കുറിച്ച് എഴുതുമോ! ഞാന്‍ നല്ല ഈണത്തില്‍ നീട്ടിയും കുറുക്കിയും വായിച്ചു തീര്‍ന്നു.
Chapel time കഴിഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോള്‍ ഒരു hindu ആയ ഞാന്‍ ഇത്രയും നന്നായി bible വായിച്ചതിനെ എല്ലാരും പ്രശംസിക്കുന്ന രംഗമോര്‍ത്തു രോമാന്ജ കന്ജുകയായി. പുറത്തു ഇറങ്ങിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ! ഞാന്‍ ഒരു question mark പോലെ നിന്നപ്പോള്‍ അതാ ഒന്ന് ചിരിച്ചു കാണാന്‍ ബുദ്ധിമുട്ടുള്ള Mother Mercy ഓടി വന്നു എന്നെ കെട്ടി പിടിച്ചു പൊട്ടി ചിരിക്കുന്നു. ഇടയ്ക്കു ഇടയ്ക്കു V. പത്രോസ് , V. പത്രോസ് എന്നു പിച്ചും പേയും പറയുന്നുമുണ്ട്. ഹോ Mother Mercy-ക്ക് ഇഷ്ടായി... ഇഷ്ടായി... ഞാനും തിരിച്ചും കെട്ടിപിടിച്ചു.
എന്തിനു അധികം പറയേണ്ടു, ആ Bible പാരായണത്തോടെ എനിക്ക് കോളേജില്‍ വളരെ "നല്ല പേരായി", "V. Pathrose" !!!
Friday, December 10, 2010
കല്യാണിക്കുട്ടി എന്ന പിന്നണി ഗായിക!
Wednesday, October 13, 2010
ന്നാലും ന്‍റെ mixie-ടെ അടപ്പേ!!!
Sunday, August 8, 2010
അമ്മ റെഡി!
അങ്ങനെ ഒരു ശനിയാഴ്ച ദിവസം നടന്ന സംഭവം...
ഞങ്ങളുടെ ഒരു friend-നു കുഞ്ഞു ഉണ്ടായി, അതിനു 2 മാസം പ്രായവുമായി. അവര്‍ അടുത്ത ദിവസം നാട്ടിലേക്ക് പോകുന്നു 2 മാസത്തേക്ക്. ആ കുഞ്ഞു ജനിച്ച സമയം കാണാന്‍ പോകുമ്പോള്‍ കൊടുക്കാനായി മേടിച്ചു വെച്ച gift ദാ ഇപ്പോഴും ഇവിടിരിക്കുന്നു. ഇനി എങ്കിലും അത് കൊടുത്തില്ലെങ്കില്‍, ശോ വെറുതെ ആയി പോവില്ലേ!!! ഞാന്‍ exclamatory mark ഇട്ടു പല പ്രാവശ്യമായി പറയുന്നു, പക്ഷെ ആര് കേള്‍ക്കാന്‍!!! എന്നും office-ലെ ജോലി അധികമായതിനെ ചീത്ത വിളിക്കുന്ന എന്റെ ഭര്‍ത്താവ് അന്ന് relax ചെയ്ത് ആദ്യമായി TV എന്ന സാധനം കാണുന്ന പോലെ മെഴുഗസ്യാ എന്ന് രാവിലെ മുതല്‍ ഇരിപ്പാണ്. ഞാനോ രാവിലെ മുതല്‍ ആ കുഞ്ഞിനെ കാണാന്‍ പോകുന്നത് ഓര്‍മിപ്പിച്ചു കൊണ്ട് പുറകെയും.
ഉച്ച ആയപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി. പെട്ടന്ന് എന്തോ background music നിന്ന പോയ ലക്ഷണത്തില്‍ കക്ഷി മുഖത്തേക്ക് ഒരു ചോദ്യ ചിഹ്നമെരിഞ്ഞു. ഞാന്‍ mind ചെയ്യാതെ പോകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ആദ്യം ഞാന്‍ ഒരുങ്ങി, പിന്നെ ദേവുട്ടിയെ ഒരുക്കി. ഞാന്‍ പറയുന്നതിനല്ലേ വില ഇല്ലാതുള്ളൂ... ഞാന്‍ ദേവുട്ടി-യോടു പറഞ്ഞു " മോള്‍ അച്ഛനോട് പോയി പറയൂ , അമ്മക്ക് ഇന്ന് baby-യെ കാണാന്‍ പോകണം, ഇപ്പൊ പോയാലെ കാണാന്‍ പറ്റു. ദാ അമ്മ റെഡി ആയി, മോളും റെഡി ആയി, ഇനി അച്ഛന്‍ വേഗം വന്നു റെഡി ആവു.. എന്ന്".
എല്ലാം മനസ്സിലായ പോലെ തല കുലുക്കി അവള്‍ step ഇറങ്ങി താഴെ ചെന്ന് അച്ഛനോട് പറയുന്നു , " അച്ഛാ , അമ്മക്ക് baby വേണം, ഇപ്പൊ വേണം. അമ്മ റെഡി ആയി bathroom-ല്‍ നില്‍പ്പുണ്ട്. അച്ഛന്‍ വേഗം റെഡി ആവാന്‍ അമ്മ പറഞ്ഞു" !!!